തിരുവനന്തപുരം: എല്ലാ കുറ്റവും നിഷേധിച്ച് കുറവന്‍കോണത്തെ വീട്ടിൽ അതിക്രമിച്ചു കയറുകയും മ്യൂസിയം വളപ്പിൽ യുവതിയെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി സന്തോഷ്. സന്തോഷുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മാധ്യമങ്ങളോട് ഇയാൾ ഇത് വിളിച്ചു പറഞ്ഞത്.
തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും വേറെയും കേസുകൾ തന്റെ തലയിൽ കെട്ടിവെക്കുകയാണെന്നും സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, ദേഷ്യം വരുമ്പോൾ വാഹനം നിർത്തിയിട്ട് മണിക്കൂറുകൾ നടക്കുന്ന ശീലം തനിക്കുണ്ടെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
പ്രതിയെ പിടിച്ചതിൽ സന്തോഷമെന്നായിരുന്നു കുറവൻകോണത്തെ വീട്ടമ്മയുടെയും മ്യൂസിയം വളപ്പിൽ ആക്രമണത്തിനിരയായ യുവതിടെയും പ്രതികരണം.
Post Your Comments