ഷില്ലോങ്: പോക്സോ കേസുമായി ബന്ധപ്പെട്ട് നിർണായക നിരീക്ഷണവുമായി മേഘാലയ ഹൈക്കോടതി. പ്രണയകാലങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പരസ്പര സഹകരണത്തോടെ ലൈംഗികബന്ധം പുലർത്തുന്നത് പോക്സോ നിയമത്തിന്റെ പരിധിയിൽ പെടില്ലെന്ന് മേഘാലയ ഹൈക്കോടതി വ്യക്തമാക്കി. പോക്സോ കേസിലെ പെൺകുട്ടിയുടെ അമ്മയും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ഡബ്ല്യു ഡീങ്ദോ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്തയാൾക്കെതിരെ പെൺകുട്ടിയുടെ അമ്മയാണ് പോലീസിൽ പാരതി സമർപ്പിച്ചത്. തുടർന്ന് പെൺകുട്ടിയുടെ കാമുകനെതിരെ ഈസ്റ്റ് ഖാസി ഹിൽസിലെ പൈനൂർസ്ല പൊലീസ് പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് 10 മാസം ജയിലിൽ കാമുകൻ കഴിഞ്ഞു. പിന്നീട് ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.
എന്നാൽ പ്രഥമ ദൃഷ്ട്യ പ്രതിക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇയാൾക്കെതിരെ മൊഴി നൽകി. കാമുകനുമായി സ്വന്തം ഇഷ്ടപ്രകാരമാണ് ലൈംഗികബന്ധം പുലർത്തിയതെന്ന് മജിസ്ട്രേറ്റിനു മുമ്പാകെ പെൺകുട്ടി മൊഴി നൽകിയിരുന്നു. പിന്നീട് കേസ് റദ്ദാക്കാൻ പ്രതിയും പെൺകുട്ടിയുടെ അമ്മയും കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു.
Read Also: ലോകോത്തര നിലവാരത്തിൽ നവീന സൗകര്യങ്ങൾ: ഭിന്നശേഷി കുട്ടികൾക്കായി പാർക്ക് തുറന്ന് അബുദാബി
Post Your Comments