KeralaLatest NewsNews

ഗ്രീഷ്മ കുടുങ്ങിയത് സ്വയം കെട്ടിപ്പൊക്കിയ നുണക്കഥകളില്‍, ഷാരോണിന്റെ അന്തകനായത് കാപിക്വ്

ഷാരോണ്‍ പച്ചനിറത്തില്‍ ഛര്‍ദ്ദിച്ചത് കോപ്പര്‍ സള്‍ഫേറ്റ് ഉള്ളില്‍ ചെന്നതുകൊണ്ടാകാമെന്ന ഫൊറന്‍സിക് വിദഗ്ധന്റെ മൊഴി പൊലീസിന് തുമ്പായി

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസില്‍ കാമുകി ഗ്രീഷ്മ കുടുങ്ങിയത് സ്വയം കെട്ടിപ്പൊക്കിയ നുണക്കഥകളില്‍. ഫൊറന്‍സിക് വിദഗ്ധന്റെ കണ്ടെത്തലാണ് കൊലയ്ക്ക് പിന്നില്‍ ഗ്രീഷ്മയാണെന്ന് തിരിച്ചറിഞ്ഞത്. കഷായം കുറിച്ച് നല്‍കിയെന്ന് ഗ്രീഷ്്മ അവകാശപ്പെട്ട ആയുര്‍വേദ ഡോക്ടറുടെ മൊഴിയും കേസില്‍ നിര്‍ണായകമായി. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി.

Read Also: ‘കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധം, ഹത്രാസിലേക്ക് പോയത് മതസൗഹാർദ്ദം തകർക്കാൻ’: തിരിച്ചടിയായി കോടതി പരാമർശം

എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍, ഗ്രീഷ്മ ഉണ്ടാക്കിയെടുത്ത നുണക്കഥ പൊലീസ് വിദഗ്ധമായി പൊളിച്ചെടുത്തു. ഗ്രീഷ്മയെ കുടുക്കുന്നതിന് പൊലീസിന് ഏറ്റവും തുണയായത് മൂന്നു മൊഴികളാണ്.

1.ജ്യൂസും കഷായവും കുടിച്ച ഷാരോണ്‍ പച്ചനിറത്തില്‍ ഛര്‍ദ്ദിച്ചത് കോപ്പര്‍ സള്‍ഫേറ്റ് ഉള്ളില്‍ ചെന്നതുകൊണ്ടാകാമെന്ന് ആന്തരികാവയവങ്ങളുടെ പരിശോധനഫലം വരുന്നതിന് മുന്‍പ് തന്നെ ഫൊറന്‍സിക് വിദഗ്ധന്റെ മൊഴി പൊലീസിന് തുമ്പായി. ഇതിന്റെ അടിസ്ഥാനത്തില്‍ ഗ്രീഷ്മയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയായ കാപിക്വിന്റെ കുപ്പി കണ്ടെത്തിയത്.

2. കഷായം കുറിച്ചുനല്‍കിയെന്ന് ഗ്രീഷ്മ അവകാശപ്പെട്ടെങ്കിലും ആയുര്‍വേദ ഡോക്ടര്‍ അരുണ്‍ അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്ന് പറഞ്ഞതോടെ, അത് നിര്‍ണായകമായ രണ്ടാമത്തെ മൊഴിയായി.

3. അമ്മയ്‌ക്കൊപ്പം വന്ന ഓട്ടോ ഡ്രൈവര്‍ക്കും ഷാരോണിന് നല്‍കിയ അതേ ജ്യൂസ് കുടിച്ച് അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്ന് ഡ്രൈവര്‍ പ്രദീപ് മൊഴി നല്‍കിയത് പൊലീസിനു ലഭിച്ച മൂന്നാമത്തെ തുറുപ്പുചീട്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button