Latest NewsNewsIndia

‘കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധം, ഹത്രാസിലേക്ക് പോയത് മതസൗഹാർദ്ദം തകർക്കാൻ’: തിരിച്ചടിയായി കോടതി പരാമർശം

ന്യൂഡൽഹി: യു.എ.പി.എ ചുമത്തപ്പെട്ട് യു.പി ജയിലിൽ കഴിയുന്ന മലയാളി സിദ്ദിഖ് കാപ്പന് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ലക്നൗ കോടതി. എന്‍ഫോഴ്സ്മെന്‍റ് കേസില്‍ ജാമ്യഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് പരാമര്‍ശം. കാപ്പന് പിഎഫ്ഐയുമായി ബന്ധമുണ്ടെന്നും പിഎഫ്ഐ ഭാരവാഹികളുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നെന്നുമാണ് കോടതി പരാമര്‍ശം. ഹത്രാസിലേക്ക് കാപ്പൻ പോയത് മതസൗഹാർദ്ദം തകർക്കാനാണെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

‘പിഎഫ്ഐ മീറ്റിങ്ങുകളിൽ കാപ്പന്‍ പങ്കെടുത്തിരുന്നു. സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഭീകകരവാദത്തിനാണ്. കൂട്ടുപ്രതികളുടെ അക്കൗണ്ടുകളിലേക്ക് നടത്തിയ പണമിടപാടുകളും ഭീകരവാദത്തിനാണ്. മതസൗഹാർദം തകർക്കുന്നതിനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കാപ്പൻ ഹാത്രസിലേക്ക് പുറപ്പെട്ടത്’, കോടതി നിരീക്ഷിച്ചു.

അതേസമയം, എന്‍ഫോഴ്സ്‍മെന്‍റ് കേസില്‍ സിദ്ദിഖ്‌ കാപ്പന്‍റെ ജാമ്യാപേക്ഷ ഇന്നലെയാണ് ലഖ്‌നൗ ജില്ലാ കോടതി തള്ളിയത്. യു.എ.പി.എ കേസില്‍ കാപ്പന് നേരത്തെ ജാമ്യം ലഭിച്ചിരുന്നെങ്കിലും ഇ.ഡി കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ സിദ്ദിഖ്‌ കാപ്പന് ജയില്‍ മോചിതനാകാൻ സാധിക്കുകയുള്ളൂ. ഈ പ്രതീക്ഷയാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.

ഹാത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴിയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പൻ ഉൾപ്പെടെയെുള്ളവര്‍ അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കൊപ്പം യാത്ര ചെയ്ത സിദ്ദിഖ് കാപ്പന്‍ കലാപത്തിന് ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുഎപിഎ ചുമത്തിയാണ് യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button