മലപ്പുറം: ലഹരിക്കെതിരെ മെഗാ തിരുവാതിരയും ഒപ്പനയും അടക്കമുളള കലാരൂപങ്ങളുമായി ഒരു പ്രതിരോധം. മലപ്പുറം തിരുവാലി ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമെല്ലാം ചേര്‍ന്ന് വേറിട്ട ലഹരി വിരുദ്ധ ക്യാംപയിന്‍ ഒരുക്കിയത്.
നാട്ടിൻ പുറങ്ങളിലടക്കം മനുഷ്യച്ചങ്ങലയും കൂട്ടയോട്ടവും ഫുട്ബോൾ മത്സരങ്ങും എല്ലാമായി ലഹരി വിരുദ്ധ പോരാട്ടം തുടരുമ്പോഴാണ് അല്‍പം വേറിട്ട രീതിയില്‍ പ്രതിരോധത്തിന്‍റെ ഭാഗമാവാന്‍ തിരുവാലി സ്കൂളിലെ വിദ്യാര്‍ത്ഥികൾ തീരുമാനിച്ചത്.
മുന്നൂറിലധികം വിദ്യാര്‍ത്ഥിനികളാണ് തിരുവാതിരയില്‍ അണിചേര്‍ന്നത്. അഞ്ചു മുതല്‍ പത്താം ക്ലാസ് വരേയുളള കുട്ടികള്‍ ഭാഗമായി. പിന്നാലെ നാലു ടീമുകൾ പങ്കെടുത്ത ഒപ്പന ഒന്നിനു പിറകെ ഒന്നായെത്തി. മാര്‍ഗം കളിയുമായെത്തിയും പ്രതിരോധ പരിപാടി സജീവമാക്കി.
Post Your Comments