മുംബൈ: ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് യുവതാരങ്ങളായ പൃഥ്വി ഷായെയയും സര്‍ഫറാസ് ഖാനെയും ഒഴിവാക്കാനുള്ള കാരണം തുറന്നു പറഞ്ഞ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ. ക്യാപ്റ്റൻ രോഹിത് ശര്‍മക്കും കെഎല്‍ രാഹുലിനും വിശ്രമം അനുവദിച്ചതിനാല്‍ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ പൃഥ്വി ഷാക്ക് അവസരം നല്‍കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ശുഭ്മാന്‍ ഗില്ലിനെയും ഇഷാന്‍ കിഷനെയുമാണ് സെലക്ടര്‍മാര്‍ ഓപ്പണര്‍മാരായി നിലനിര്‍ത്തിയത്.
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ ഏഴ് കളികളില്‍ 191.27 പ്രഹരശേഷിയില്‍ 285 റണ്‍സടിച്ചിട്ടും പൃഥ്വി ഷായെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന ചോദ്യത്തിന് പൃഥ്വിക്ക് വൈകാതെ അവസരം ലഭിക്കുമെന്നായിരുന്നു ടീം സെലക്ഷന് ശേഷം ചേതന്‍ ശര്‍മയുടെ പ്രതികരണം.
‘ഞങ്ങള്‍ പൃഥ്വിയെ പരിഗണിച്ചിരുന്നു. അദ്ദേഹവുമായി നിരന്തര സമ്പര്‍ക്കത്തിലുമാണ്. പൃഥ്വിയുടെ ഭാഗത്ത് ഒരു തെറ്റുമില്ല. പക്ഷെ, നിലവില്‍ ടീമിലേക്ക് പരിഗണിക്കപ്പെട്ട കളിക്കാര്‍ക്കും മതിയായ അവസരം നല്‍കേണ്ടതുണ്ട് എന്നതിനാലാണ് ഇത്തവണ പൃഥ്വിയെ ഒഴിവാക്കിയത്. തീര്‍ച്ചയായും അദ്ദേഹത്തിനും അവസരം ലഭിക്കും. പൃഥ്വിയുമായി സെലക്ടര്‍മാര്‍ നിരന്തര സമ്പര്‍ക്കത്തിലാണ്’ ചേതന്‍ ശര്‍മ പറഞ്ഞു.
ന്യൂസിലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: ഹര്‍ദ്ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്.
Read Also:- നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഷഹബാസ് അഹമ്മദ്, യൂസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ദീപക് ചാഹര്‍, കുല്‍ദീപ് സെന്‍, ഉമ്രാന്‍ മാലിക്ക്.
?️ ?️ Mr. @chetans1987, Chairman, All-India Senior Selection Committee speaks about how the workload management of the players is approached. #TeamIndia pic.twitter.com/RIYIHqslIN
— BCCI (@BCCI) October 31, 2022
Post Your Comments