നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ ഭാരതി എയർടെൽ. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ റെക്കോർഡ് ലാഭമാണ് കൈവരിച്ചിരിക്കുന്നത്. അറ്റാദായത്തിൽ 89 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, അറ്റാദായം 2,145 കോടി രൂപയായി. കൂടാതെ, മൊത്ത വരുമാനത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മൊത്ത വരുമാനം 22 ശതമാനം ഉയർന്ന് 34,527 കോടി രൂപയായി.
വാർഷിക കണക്കുകൾ പരിശോധിക്കുമ്പോൾ, 1.78 കോടി പുതിയ ഉപയോക്താക്കളെയാണ് എയർടെലിന് ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ പാദത്തിൽ മാത്രം എയർടെലിന്റെ ഭാഗമായത് 50 ലക്ഷം 4ജി വരിക്കാരാണ്. രണ്ടാം പാദത്തിൽ ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന ശരാശരി വരുമാനം 190 രൂപയാണ്. മുൻ വർഷം ഇതേ പാദത്തിൽ ശരാശരി 153 രൂപ മാത്രമാണ് ഒരു ഉപയോക്താവിൽ നിന്ന് ലഭിച്ചിട്ടുള്ളത്.
Also Read: നവംബർ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ
Post Your Comments