ലക്ഷദ്വീപ് നിവാസികൾക്കുള്ള പുതുവത്സര സമ്മാനം നൽകി രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. ഇക്കുറി ലക്ഷദ്വീപിൽ 5ജി+ കണക്ടിവിറ്റിയാണ് എയർടെൽ ഉറപ്പുവരുത്തിയിരിക്കുന്നത്. ഇതുവരെ ലക്ഷദ്വീപിലെ ഏതാനും ദ്വീപുകളിൽ മാത്രമായിരുന്നു അടിസ്ഥാന മൊബൈൽ കണക്ടിവിറ്റി ഉണ്ടായിരുന്നത്. എന്നാൽ, ഇവിടങ്ങളിലെല്ലാം 5ജി+ സേവനമെത്തിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് എയർടെൽ. ഇതോടെ, ലക്ഷദ്വീപിനെ 5ജിയിലേക്ക് കണക്ട് ചെയ്യുന്ന ആദ്യത്തെ ടെലികോം സേവന ദാതാവെന്ന നേട്ടവും എയർടെൽ കരസ്ഥമാക്കിയിട്ടുണ്ട്.
അഗത്തി, കവരത്തി ഉൾപ്പെടെയുള്ള ദ്വീപുകൾ സന്ദർശിക്കുന്ന ടൂറിസ്റ്റുകൾക്ക് ഇനി മുതൽ 5ജി സേവനം ആസ്വദിക്കാനാകും. സാധാരണ ലഭിക്കുന്ന 5ജി സേവനങ്ങളെക്കാൾ വേഗത്തിൽ ലഭിക്കുന്ന 5ജി+ കണക്ടിവിറ്റിയാണ് ലക്ഷദ്വീപിൽ ഉറപ്പുവരുത്തിയിരിക്കുന്നത്. എയർടെല്ലിന്റെ അൺലിമിറ്റഡ് 5ജി ഏതെങ്കിലും ഒരു റീചാർജ് ചെയ്തിരിക്കണം. വീഡിയോകളും ചിത്രങ്ങളും എച്ച്ഡി നിലവാരത്തിൽ പങ്കുവയ്ക്കാനും, സൂപ്പർഫാസ്റ്റ് ഡൗൺലോഡുകളും അപ്‌ലോഡുകളും സാധ്യമാകുന്നതുമാണ്.
Also Read: സംസ്ഥാനത്ത് 91,575 കോടി രൂപയുടെ നിക്ഷേപം, കേരളത്തിന്റെ വികസന കുതിപ്പെന്ന് മന്ത്രി പി രാജീവ്
Post Your Comments