ശ്രീനഗര്‍ : ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടനുബന്ധിച്ച് നടന്ന ജമ്മുകശ്മീര്‍ ലയന വാര്‍ഷിക ദിനം ആചരിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റ്. ലയനത്തിന്റെ 75-ാം വാര്‍ഷിക ദിനാചരണമാണ് നടന്നത്. ഈ മാസം 28-ാം തിയതിയാണ് പാര്‍ലമെന്റില്‍ പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ നേതൃത്വത്തിലാണ് നാട്ടുരാജ്യങ്ങളുടെ ലയനം നടന്നത്. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം അനുസരിച്ച് മഹാരാജാ ഹരി സിംഗ് ലയന കരാറില്‍ ഒപ്പിടുകയും ചെയ്തു.
ബ്രിട്ടണിലെ ജമ്മുകശ്മീര്‍ സ്റ്റഡി സെന്റര്‍ എന്ന സംഘടനയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചടങ്ങ് സംഘടിപ്പിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പാര്‍ലമെന്റ് അംഗം ബോബ് ബ്ലാക്മാന്റെ അദ്ധ്യക്ഷതയിലാണ് ചടങ്ങ് നടന്നത്.
ബ്രിട്ടീഷ് ഇന്ത്യയുടെ പ്രത്യേകതകളും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനെടുത്ത തീരുമാനവും ആ സമയത്തെ ആഗോള രാഷ്ട്രീയ അന്തരീക്ഷവും ചടങ്ങില്‍ വിശദീകരിച്ചു. പ്രമുഖ നേതാക്കളായ തെരേസ വില്ലിയേഴ്സ്, ചിപ്പിംഗ് ബാര്‍നെറ്റ്, വിരേന്ദ്ര ശര്‍മ്മ, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments