KozhikodeLatest NewsKeralaNattuvarthaNews

പോക്സോകേസ് പ്രതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു : സംഭവം കോഴിക്കോട്

പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസി (34)നെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്

കോഴിക്കോട്: പതിനഞ്ച് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു. പൈങ്ങോട്ടുപുറം സ്വദേശി ഇർഷാദുൽ ഹാരിസി (34)നെയാണ് പെൺകുട്ടിയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. ഇയാൾക്കെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. ഇയാളുടെ വീട്ടിൽ കയറി മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് ബന്ധുക്കൾ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയുടെ ബന്ധുക്കളടക്കം നാല് പേർ ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്. ഇവർ യുവാവിനെ ഒരു കുന്നിന് മുകളിലായിരുന്നു തടവിൽ വെച്ചത്. ഈ കുന്ന് വളഞ്ഞാണ് പൊലീസ് സംഘം യുവാവിനെ മോചിപ്പിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോയതിനും മർദ്ദിച്ചതിനും നാല് പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read Also : ജീവശാസ്ത്ര സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ മലയാളി സംരംഭകൻ, ലക്ഷ്യം ഇതാണ്

മർദ്ദനത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button