Latest NewsCricketNewsSports

രാഹുലിന് പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണം: ട്വിറ്ററിൽ തരംഗമായി ക്യാംപയിന്‍

സിഡ്നി: ഓസ്ട്രേലിയയിൽ ടി20 ലോകകപ്പ് ആവേശകരമായി നടക്കുമ്പോഴും ട്വിറ്ററിൽ സഞ്ജു സാംസണായിരുന്നു ട്രെൻഡിങ്ങിൽ. ഇപ്പോൾ ആഭ്യന്തര ടൂർണമെന്റിൽ കളിക്കുന്ന സഞ്ജുവും ലോകകപ്പും എന്ത് ബന്ധമെന്ന് കരുതുന്നുവെങ്കിൽ അവിടെയാണ് കാര്യം. ടി20 ലോകകപ്പിൽ‌ തുടർച്ചയായ മൂന്നാം മത്സരത്തിലും കെഎൽ രാഹുൽ നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിനെക്കുറിച്ചുള്ള ചർച്ച ട്വിറ്ററിൽ അരങ്ങേറിയത്.

രാഹുലിന് പകരം സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം. തുടർച്ചയായ മൂന്നാം മത്സരത്തിലും രാഹുൽ പരാജയമായിരുന്നു. പാകിസ്ഥാനെതിരെയുള്ള ആദ്യ മത്സരത്തിൽ നാല് റൺസായിരുന്നു സമ്പാദ്യം. ദുർബലരായ നെതർലൻഡ്സിനെതിരെപ്പോലും രാഹുലിന് താളം കണ്ടെത്താനായില്ല. വെറും ഒമ്പത് റൺസെടുത്ത് പുറത്തായി.

ദക്ഷിണാഫ്രിക്കക്കെതിരെയും ഒമ്പത് റൺസായിരുന്നു രാഹുലിന്റെ സ്കോർ. ഇതുവരെ താരത്തിന് രണ്ടക്കം കടക്കാനായില്ല. തുടക്കത്തിൽ തന്നെ ബോളുകൾ പാഴാക്കി വിക്കറ്റ് കളയുന്നതിലൂടെ ടീമിനെ ഒന്നടങ്കം രാഹുൽ സമ്മർദ്ദത്തിലാക്കുന്നുവെന്ന വിമർശനവും ഉയരുന്നു. രാഹുലിനെ അത്രയും വിശ്വസിച്ചാണ് ടീമിൽ എടുത്തത്. അതുകൊണ്ട് തന്നെ സ്ക്വാഡിൽ വേറെ ഓപ്പണർമാരെയും ഉൾപ്പെടുത്തിയില്ല.

Read Also:- മോർബി തൂക്കുപാലം അപകടം: മരണസംഖ്യ 141 ആയി ഉയർന്നു, മരണപ്പെട്ടവരിൽ ബി.ജെ.പി എം.പിയുടെ കുടുംബത്തിലെ 12 പേർ

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മിന്നുന്ന ഫോമും ഐപിഎൽ പരിചയവുമുള്ള സ‍ഞ്ജുവിനെ എന്തുകൊണ്ട് ടീമിലെടുത്തില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. ദക്ഷിണാഫ്രിക്കക്കെതിരെ നാട്ടിൽ നടന്ന ടി20 പരമ്പരയിലും സഞ്ജു പുറത്തായിരുന്നു. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിലും സഞ്ജു ഫോമിലാണ്. ലോകകപ്പിൽ ഡോണിനെ മിസ് ചെയ്യുന്നുവെന്നാണ് സഞ്ജുവിനെക്കുറിച്ച് ആരാധകൻ പറഞ്ഞത്. ഇഷാൻ കിഷനെയും രാഹുലിന് പകരം പരി​ഗണിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button