ErnakulamLatest NewsKeralaNattuvarthaNews

മകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ മാതാവിന് കുഴഞ്ഞുവീണ് ദാരുണാന്ത്യം

വലമ്പൂർ തട്ടാംമുഗൾ കുരുമോളത്ത് ഏലിയാമ്മയാണ് (77) മരിച്ചത്

കോലഞ്ചേരി: മകനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയ മാതാവിന് കുഴഞ്ഞുവീണ് ദാരുണാന്ത്യം. വലമ്പൂർ തട്ടാംമുഗൾ കുരുമോളത്ത് ഏലിയാമ്മയാണ് (77) മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11-ഓടെയാണ് സംഭവം. മകൻ ബാബുവിനൊപ്പം കുന്നത്തുനാട് സ്റ്റേഷനിലെത്തിയതായിരുന്നു. ബന്ധുക്കൾ തമ്മിൽ നാളുകളായി തുടരുന്ന വഴിത്തർക്കം സംബന്ധിച്ച് ബാബു നൽകിയ പരാതിയിൽ എതിർ കക്ഷികളോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാബുവിനൊപ്പം അമ്മയും സ്റ്റേഷനിൽ എത്തിയത്.

Read Also : എയർടെൽ ബ്ലാക്ക്: ഏറ്റവും പുതിയ പ്രതിമാസ പ്ലാനുകളെ കുറിച്ച് അറിയാം

പരാതിക്കാരനും എതിർകക്ഷികളുമായി എസ്.ഐയുടെ മുറിയിൽ സംസാരിച്ച് നിൽക്കുന്നതിനിടെ സ്റ്റേഷനിലെ വിസിറ്റിങ് റൂമിൽ ബന്ധുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന ഏലിയാമ്മ കുഴഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ പഴങ്ങനാട് സമരിറ്റൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: വർഗീസ്. മക്കൾ: ബാബു, ബിജു, ഷിജു, ഷാൻറി. സംസ്കാരം പിന്നീട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button