തിരുവനന്തപുരം: സൈനികനെ വിവാഹം കഴിച്ച് സുഖ ജീവിതം നയിക്കാന്‍ വേണ്ടി കാമുകനെ കൊലപ്പെടുത്തിയ ഗ്രീഷ്മയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് നിറയെ പരിശുദ്ധപ്രണയത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍.
‘ജീവിതത്തിന്റെ ഒരു പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ പതറാതെ പാതിവഴിയില്‍ ഉപേക്ഷിക്കാതെ തന്‍പാതിയെ എന്നെന്നും ഒരേ സ്നേഹത്തോടെ തന്നോട് ചേര്‍ത്തുപിടിക്കുന്ന ഒരു കൂട്ട് ഒരു ജന്മത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്.’ എന്നാണ് യുവതിയുടെ ഒരു പോസ്റ്റില്‍ പറയുന്നത്.
ഞായറാഴ്ച വൈകീട്ടാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. ഇതിനുപിന്നാലെ ഈ ഫേസ്ബുക്ക് അക്കൗണ്ടിലെ പോസ്റ്റുകള്‍ക്ക് താഴെ പച്ചത്തെറിയാണ് ആളുകള്‍ കമന്റ് ചെയ്യുന്നത്. ഇത് യുവതിയുടെ ഒറിജിനല്‍ അക്കൗണ്ട് തന്നെയാണോയെന്ന് വ്യക്തമല്ല. ഷാരോണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കടിയില്‍ ഗ്രീഷ്മയ്ക്കെതിരെയുള്ള ട്രോളുകളും കമന്റുകളായി വരുന്നുണ്ട്.
‘വിശ്വസ്ത പ്രണയത്തിന് ഗ്രീഷ്മ കഷായം, പാറശാല’, ‘കഷായം ഗ്രീഷ്മ, സയനൈഡ് ജോളി, നരബലി ലൈല, ഈ പ്രാവശ്യത്തെ വനിതാ രത്‌നങ്ങള്‍’, ‘ചേട്ടാ എന്റെ ചക്കരയല്ലേ, ഈ കഷായം കുടിയ്ക്ക് എന്ന് തുടങ്ങി നിരവധി ട്രോളുകളാണ് ഗ്രീഷ്മയുടെ ചിത്രത്തിനൊപ്പം പ്രചരിക്കുന്നത്.
Post Your Comments