പാറശാല ഷാരോൺ കൊലപാതക കേസിലെ നിർണായ വിവരങ്ങൾ പുറത്തുവരുന്നതിനിടെ സംഭവത്തിൽ പരോക്ഷ പ്രതികരണവുമായി സ്വാമി സന്ദീപാനന്ദ ഗിരി. ഒരു മാംഗോ ജ്യൂസിന്റെ കുപ്പി കൈയ്യിൽ പിടിച്ചു കൊണ്ടുള്ള തന്റെ ചിത്രമാണ് സന്ദീപാനന്ദ ഗിരി ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. വിഷരഹിതമായത്. 100 ശതമാനം വിശ്വസിച്ച് കാമുകനും കാമുകിക്കും കുടിക്കാവുന്നത് ആണെന്നും കുറിപ്പിൽ പറയുന്നു.
അതേസമയം, കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. വഞ്ചിയൂര്‍ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. റിമാന്‍ഡിനായി നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് മെഡിക്കല്‍ കോളേജിലെത്തും. ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്‍തികരമാണ്. പൊലീസ് കസ്റ്റഡിയിലിരിക്കേ സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോൾ കുടിച്ച് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സുരക്ഷാ പരിശോധന നടത്തിയ ശുചിമുറിയുണ്ടായിട്ടും രാവിലെ രണ്ട് പൊലീസുകാര്‍ ഗ്രീഷ്മയെ കൊണ്ടുപോയത് സ്റ്റേഷന് പുറത്തെ ശുചിമുറിയിലേക്കാണ്. അവിടെ വെച്ചാണ് അണുനാശിനി കുടിച്ചത്. ശാരീരികാസ്വസ്ഥത പ്രകടിപ്പിച്ച ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചു. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമെന്ന് പൊലീസ് അറിയിച്ചു.
എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നല്‍കുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് കുറ്റസമ്മതം നടത്തിയത്. തുരിശിന്‍റെ (കോപ്പർ സൽഫേറ്റ്) അംശം കഷായത്തിൽ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ ഡോക്റുടെ മൊഴിയും കേസന്വേഷണത്തില്‍ നിർണായകമായി.
Post Your Comments