ErnakulamKeralaNattuvarthaLatest NewsNews

സ്കൂൾ കെട്ടിടത്തിൽ നിന്നും കഞ്ചാവുശേഖരവുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ

വടാട്ടുപാറ സ്വദേശികളായ കാവുംപീടികയിൽ ഷഫീഖ് (27), കുഴിമറ്റത്തിൽ അശാന്ത് (26), നാട്ടുകല്ലിങ്കൽ ആഷിക് (31), വെള്ളാങ്കൽ മുനീർ (24), കുത്തുകുഴി ഇടപ്പേതിൽ ഹരികൃഷ്ണൻ (25) എന്നിവരാണ് പിടിയിലായത്

കോതമംഗലം: സ്കൂൾ കെട്ടിടത്തിൽ നിന്നും കഞ്ചാവുമായി അഞ്ച് യുവാക്കൾ എക്സൈസ് പിടിയിൽ. വടാട്ടുപാറ സ്വദേശികളായ കാവുംപീടികയിൽ ഷഫീഖ് (27), കുഴിമറ്റത്തിൽ അശാന്ത് (26), നാട്ടുകല്ലിങ്കൽ ആഷിക് (31), വെള്ളാങ്കൽ മുനീർ (24), കുത്തുകുഴി ഇടപ്പേതിൽ ഹരികൃഷ്ണൻ (25) എന്നിവരാണ് പിടിയിലായത്. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.

സംഘ നേതാവ് നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന് വിളിക്കുന്ന യാസീൻ, സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജു ബിജു എന്നിവരാണ് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേസമയം, സ്കൂൾ കോമ്പൗണ്ടിൽ യാസിൻ ഉപേക്ഷിച്ചു പോയ ബുള്ളറ്റിൽ നിന്ന് കഞ്ചാവ് കണ്ടെത്തി. സെക്യൂരിറ്റി ജീവനക്കാരൻ താമസിക്കുന്ന സ്കൂൾ കെട്ടിടത്തിലെ മുറി സ്കൂളിലെ ജീവനക്കാരുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ നിന്നും വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് പൊതികൾ കണ്ടെത്തിയത്.

Read Also : ‘ബോധപൂർണ്ണിമ’: ആദ്യഘട്ടത്തിന് നാളെ സമാപനം:ലഹരിക്കെതിരെ കൈകോർത്ത് വിദ്യാർഥിശൃംഖല

വർഷങ്ങളായി സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന സാജു വൻതോതിൽ കഞ്ചാവ് വാങ്ങി വിൽപന നടത്തുകയും കഞ്ചാവ് വലിക്കുന്നതിനും ഉപയോഗിക്കുന്നതിനും സ്കൂൾ കോമ്പൗണ്ടിലും സ്കൂൾ കെട്ടിടത്തിലും സൗകര്യം ചെയ്തു കൊടുക്കുന്നതായും എക്സൈസ് സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഓടി രക്ഷപ്പെട്ടവർക്കും സംഘവുമായി ബന്ധമുള തൃക്കാരിയൂർ സ്വദേശി രാഹുലിനും വേണ്ടി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജിതമാക്കിയതായി എക്സൈസ് ഷാഡോ ടീം വ്യക്തമാക്കി.

എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ഹിരോഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം.കെ. റെജു, പ്രിവന്റീവ് ഓഫീസർമാരായ കെ.എ. നിയാസ്, ജയ് മാത്യൂസ്, എൻ. ശ്രീകുമാർ, കെ.കെ. വിജു, എ.ഇ. സിദ്ദിഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സി. എൽദോ, പി.വി. ബിജു, കെ.ജി. അജീഷ്, ബേസിൽ കെ. തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീലക്ഷ്മി വിമൽ, എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button