അഡ്‌ലെയ്‌ഡ്:ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിന് മുമ്പ് ആശങ്കയുടെ വാര്‍ത്തയാണ് ഇന്ത്യന്‍ ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ഓവലില്‍ നവംബര്‍ രണ്ടാം തിയതി നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിന് തയ്യാറെടുക്കവേ അഡ്‌ലെയ്‌ഡിലെ കാലാവസ്ഥാ പ്രവചനമാണ് ആശങ്ക സൃഷ്‌ടിക്കുന്നത്.
തിങ്കള്‍, ചൊവ്വാഴ്‌ച ദിനങ്ങളില്‍ അഡ്‌ലെയ്‌ഡില്‍ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. മത്സര ദിനമായ ബുധനാഴ്‌ചയും മഴയ്ക്ക് സാധ്യതയുണ്ട്. മത്സരത്തെ മഴ തടസപ്പെടുത്തുമോ എന്ന കാര്യത്തില്‍ വ്യക്തത വരുന്നതേയുള്ളൂ. മത്സരത്തിന് തൊട്ടുമുമ്പോ മത്സരത്തിനിടയ്‌ക്കോ മഴ പെയ്‌താല്‍ പൊതുവേ ബാറ്റിംഗ് പിച്ചായ അഡ്‌ലെയ്‌ഡ് പിച്ചിന്‍റെ ഗതിയെന്താകുമെന്നാണ് ക്രിക്കറ്റ് പണ്ഡിതർ വിലയിരുത്തുന്നത്.
ഇന്ത്യ-ബംഗ്ലാദേശ് മത്സരം ഇരു ടീമിനും സെമി ബര്‍ത്ത് ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായകമാണ്. മൂന്ന് മത്സരങ്ങളില്‍ അഞ്ച് പോയിന്‍റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം ഗ്രൂപ്പില്‍ നിലവില്‍ ഒന്നാമത്. മൂന്ന് മത്സരങ്ങളില്‍ രണ്ട് വീതം ജയവുമായി ഇന്ത്യയും ബംഗ്ലാദേശും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
Read Also:- ‘എന്റെ മകനെ മോശമായി ചിത്രീകരിക്കുന്നു’: കോയമ്പത്തൂർ സ്‌ഫോടന കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത ദൽഖയുടെ അമ്മ
നെറ്റ് റണ്‍റേറ്റിന്‍റെ ആനുകൂല്യം ഇന്ത്യക്കുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാനേയും തോല്‍പിക്കാതെ ബംഗ്ലാദേശിന് മുന്നോട്ടുപോവുക പ്രയാസമാണ്. സെമി ബർത്തുറപ്പിക്കാനുള്ള നിർണായക മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഇന്ത്യ അഞ്ച് വിക്കറ്റിന്‍റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇന്ത്യ മുന്നോട്ടുവെച്ച 134 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ ദക്ഷിണാഫ്രിക്ക മറികടന്നു.
Post Your Comments