Latest NewsNewsIndia

ഏഴു മാസമായി കോമയിൽ കിടക്കുന്ന യുവതി ഡൽഹി എയിംസിൽ പെൺകുഞ്ഞിന് ജന്മം നൽകി

ന്യൂഡൽഹി: അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഏഴ് മാസത്തിലധികമായി കോമയിൽ കഴിയുകയായിരുന്ന യുവതി പ്രസവിച്ചു. ഡൽഹിയിലെ എയിംസിൽ ആണ് സംഭവം. ഒരു അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് എയിംസ് ട്രോമ സെന്ററിൽ ഏഴ് മാസമായി കോമയിലായിരുന്ന 23 കാരിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നത്.

ഏപ്രിൽ ഒന്നിനാണ് 23 കാരിയായ യുവതിയെ എയിംസിൽ എത്തിച്ചത്. അപകടസമയത്ത് ഷാഫിയ 40 ദിവസം ഗർഭിണിയായിരുന്നു. ബുലന്ദ്ഷറിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവളെ എയിംസ് ട്രോമ സെന്ററിലേക്ക് റഫർ ചെയ്തു. ആശുപത്രിയിൽ കഴിഞ്ഞ മാസങ്ങളിൽ നാല് ന്യൂറോ സർജിക്കൽ ഓപ്പറേഷനുകൾക്ക് യുവതി വിധേയയായി. ഒക്‌ടോബർ 22 ന് സിസേറിയൻ കൂടാതെ തന്നെ യുവതി കുഞ്ഞിന് ജന്മം നൽകി. 18 ആഴ്ച ഗർഭിണിയായിരുന്നപ്പോൾ നടത്തിയ അൾട്രാസൗണ്ട് സ്‌കാനിലാണ് കുഞ്ഞ് ആരോഗ്യവതിയാണെന്ന് സ്ഥിരീകരിച്ചത്.

നിലവിൽ യുവതി അബോധാവസ്ഥയിലാണ്. ന്യൂറോ സർജനായ ഡോ.ദീപക് ഗുപ്ത പറയുന്നതനുസരിച്ച്, ഷാഫിയയ്ക്ക് ബോധം തിരിച്ചുകിട്ടാൻ 10-15 ശതമാനം സാധ്യതയുണ്ട്. ‘അമ്മ അബോധാവസ്ഥയിലായതിനാൽ അവളുടെ ഗർഭം അവസാനിപ്പിക്കണോ അതോ ഗർഭം തുടരണോ എന്നതിനെക്കുറിച്ച് ഒരുപാട് ചർച്ചകൾ നടന്നു. ആദ്യ മൂന്ന് മാസം വളരെ പ്രാധാന്യമേറിയതായിരുന്നു. സ്കാനിംഗിൽ കുഞ്ഞ് ആരോഗ്യവതിയാണെന്ന് സ്ഥിരീകരിച്ചതോടെ മെഡിക്കൽ സംഘം കുടുംബത്തിന് ഗർഭം തുടരാനുള്ള ഓപ്ഷൻ നിർദ്ദേശിച്ചു’, ഡോ ഗുപ്ത പറഞ്ഞു. എയിംസിലെ 22 വർഷത്തെ ന്യൂറോ സർജിക്കൽ ജീവിതത്തിൽ താൻ ഇത്തരമൊരു സാഹചര്യം കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button