Latest NewsNewsIndia

സഹപ്രവർത്തകയെ പീഡിപ്പിച്ചു: ഡൽഹി എയിംസിലെ സീനിയർ ഡോക്ടർക്കെതിരെ പരാതി

ഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ വനിതാ ഡോക്ടറെ സീനിയർ ഡോക്ടർ പീഡിപ്പിച്ചതായി പരാതി. സെപ്റ്റംബർ 29 ന് ഹൗസ് ഖാസിലെ സഹപ്രവർത്തകന്റെ ജന്മദിന പാർട്ടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.

സീനിയർ ഡോക്ടർ അവിടെ വച്ച് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് വനിതാ ഡോക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച് പോലീസിന് പരാതി ലഭിക്കുന്നത്. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പീഡനത്തിന് കേസെടുത്തതായി ഡിസിപി വ്യക്തമാക്കി. മജിസ്‌ട്രേറ്റിന് മുന്നിൽ ഇരയുടെ മൊഴി രേഖപ്പെടുത്തിയതായും ഒളിവിൽ പോയ പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button