ഇന്ത്യ വികസിപ്പിക്കുന്ന കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ആദ്യമായി പരീക്ഷിച്ചു. ദല്‍ഹിയിലെ എയിംസില്‍ 30 കാരനാണ് വാക്‌സിന്‍ പരീക്ഷിച്ചത്. രണ്ട് മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയതിന് ശേഷം വീട്ടിലേക്കയക്കുമെന്ന് എയിംസ് അധികൃതരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏഴ് ദിവസം ഇദ്ദേഹത്തെ നിരീക്ഷിക്കും. വാക്‌സിന്‍ മനുഷ്യശരീരത്തില്‍ പ്രയോഗിക്കുന്നതിനാവശ്യമായ എല്ലാ ടെസ്റ്റുകളും നടത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
5 പേരെയാണ് വാക്‌സിന്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തത്. 3500 ഓളം പേര്‍ വാക്‌സിന്‍ പരീക്ഷണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ആദ്യ ഘട്ടത്തില്‍ പൂര്‍ണ ആരോഗ്യത്തോടെയുള്ള 100 പേരെ ഉള്‍പ്പെടുത്തിയാണ് ട്രയല്‍ നടക്കുന്നത്. പത്ത് പേരില്‍ ആദ്യം വാക്‌സിന്‍ പരീക്ഷണം നടത്തിയ ശേഷം റിപ്പോര്‍ട്ട് ഇസ്റ്റിറ്റിയൂട്ട് ഒഫ് എത്തിക്‌സ് കമ്മിറ്റിക്ക് സമര്‍പ്പിക്കും. വിദഗ്ധ സംഘം ഈ റിപ്പോര്‍ട്ട് പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തും. ശേഷം മറ്റുള്ളവരിലേക്കും വാക്‌സിനേഷന്‍ വ്യാപിപ്പിക്കും.
സ്വപ്‌ന സുരേഷിന്റെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് വൻ തുകയും സ്വർണ്ണശേഖരവും
ഡയബറ്റീസ്, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ രോഗങ്ങള്‍, വൃക്ക – കരള്‍ രോഗങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് 50 ഓളം വ്യത്യസ്ത പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമാണ് പൂര്‍ണ ആരോഗ്യത്തോടെയുള്ള വോളന്റിയര്‍മാരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ എയിംസ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ എയിംസ് ഉള്‍പ്പെടെ 12 സ്ഥാപനങ്ങളെയാണ് കൊവാക്‌സിന്റെ ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ ഐസിഎംആര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ആഗസ്റ്റ് 15 ന് വാക്‌സിന്‍ പുറത്തിറക്കുമെന്നാണ് ഐ.സി.എം.ആര്‍ പറഞ്ഞിരുന്നത്. ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ചാണ് ‘കൊവാക്സിന്‍’ വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഐ.സി.എം.ആര്‍ നടത്തുന്നത്. എന്നാല്‍ വാക്സിന്‍ നിര്‍മ്മാണത്തില്‍ പാലിക്കേണ്ട എല്ലാ തത്വങ്ങളും നേരത്തെ തിയതി പ്രഖ്യാപിച്ചത് വഴി ഇല്ലാതാകുമെന്ന ആശങ്കയുമായി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു.
Post Your Comments