ThiruvananthapuramNattuvarthaLatest NewsKeralaNews

ഷാരോണിന്റെ മരണം കൊലപാതകം: കഷായത്തിൽ വിഷം കലർത്തിയാതായി പെൺകുട്ടിയുടെ കുറ്റസമ്മതം

തിരുവനന്തപുരം: ബിഎസ്‍സി വിദ്യാർത്ഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ വഴിത്തിരിവ്. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായിയും ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് കുറ്റസമ്മതം നടത്തിയതായും അന്വേഷണ സംഘം വെളിപ്പെടുത്തി. ഷാരോണിനു നൽകിയ കഷായത്തിൽ വിഷം കലർത്തിയതായാണ് സൂചന.

കഴിഞ്ഞ ദിവസം പാറശാല പോലീസിൽ നിന്ന് അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈംബ്രാഞ്ച്, ഞായറാഴ്ച പെൺകുട്ടിയെ ദീർഘനേരം ചോദ്യം ചെയ്തിരുന്നു. എട്ടു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേസിൽ സുപ്രധാനമായ വഴിത്തിരിവ് ഉണ്ടായത്. അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതിനു പിന്നാലെ മൊഴി നൽകാൻ എത്തണമെന്നു കാണിച്ച് പെൺകുട്ടിക്ക് കത്ത് നൽകിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button