Latest NewsKeralaNews

ഒരു മനഃസാക്ഷി കുത്തുമില്ലാതെ ഷാരോണിനെ വിഷം നൽകി കൊന്ന് കാമുകി, സംശയിച്ചത് സംഭവിച്ചുവെന്ന് ഷാരോണിന്റെ അമ്മ

പാറശാല ഷാരോണിന്റെ മരണം കൊലപാതകമെന്ന് പോലീസ്. ഷാരോണിനെ വിഷം കലർത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കാമുകി ശ്രീഷ്മ പോലീസിനോട് കുറ്റസമ്മതം നടത്തി. കൊലയാളിയെ പിടികൂടാൻ സഹായിച്ചത് ഷാരോണിന്റെ മാതാപിതാക്കളുടെ സംശയവും പരാതിയും. തങ്ങൾ സംശയിച്ചത് തന്നെ ഒടുവിൽ സംഭവിച്ചുവെന്ന് ഷാരോണിന്റെ അമ്മ കണ്ണീരോടെ പറയുന്നു. താൻ ഏറെ സ്നേഹിച്ച് താലി കെട്ടിയ, സിന്ദൂരം ചാർത്തിയ പെണ്ണ് തന്നെയാണ് തന്റെ ഘാതകി ആയതെന്നറിയാതെ ഷാരോൺ മരണപ്പെട്ടത്.

മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി പൊലീസിനോട് സമ്മതിച്ചു. ഉന്നത ഉദ്യോഗസ്ഥർ പെൺകുട്ടിയെ ചോദ്യം ചെയ്യുകയാണ്. ചില കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം 14ന് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ സുഹൃത്തിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലുള്ള യുവതിയുടെ വീട്ടിൽ പോയ ഷാരോൺ ശാരീരികാസ്വസ്ഥതകളോടെയാണ് തിരിച്ചിറങ്ങിയത്. അവിടെ നിന്ന് യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ചതാണ് അവശതയ്ക്ക് കാരണം എന്ന് ഷാരോണിന്‍റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് സത്യമാകുന്നു റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. കരളും വൃക്കയും തകരാറിലായി മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button