Latest NewsKeralaNews

‘ഒക്കെ ഡീ… നീ വിഷമിക്കാതെ, നീ എന്നെ മറക്കല്ലേ വാവേ…’: മരണക്കിടക്കയിലും കാമുകിക്ക് മെസേജ് അയച്ച് ഷാരോൺ

വിഷാംശം കലർന്ന ജ്യൂസ് കുടിച്ചതിനെ തുടർന്ന് പാറശാലയിൽ ഷാരോൺ മരിച്ച സംഭവത്തിൽ നിർണ്ണായക വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ജ്യൂസ് നൽകിയതിൽ യുവതി ക്ഷമാപണം ചോദിക്കുന്നതടക്കമുള്ള ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. മരിച്ച ഷാരോണിന് ജ്യൂസും കഷായവും നൽകിയ കാര്യം യുവതി ചാറ്റിൽ സമ്മതിക്കുന്നുണ്ട്. ഛർദിക്കുന്നുണ്ടെങ്കിൽ മരുന്ന് വാങ്ങണമെന്നും യുവതി പറയുന്നുണ്ട്. എന്നാൽ തനിക്ക് തീരെ വയ്യെന്നാണ് ഷാരോൺ ചാറ്റിൽ പറയുന്നത്.

അതേസമയം, ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഷാരോണിന്റെ കാമുകി, ഇവരുടെ അച്ഛൻ, അമ്മ എന്നിവരെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ വിളിപ്പിച്ചു. ഡിവൈഎസ്പി ജോൺസന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്. ഇവരുടെ വീട്ടിലേക്ക് ഷാരോണിനൊപ്പം പോയ സുഹൃത്തിന്റെയും മൊഴി രേഖപ്പെടുത്തും. എല്ലാവരെയും മാറി മാറി ഇരുത്തിയാണ് മൊഴി എടുക്കുന്നത്.

മരണ കാരണത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ മരണത്തിനിടയാക്കിയ കാരണത്തിന് കൂടുതൽ വ്യക്തത ലഭിക്കുകയുള്ളൂ. റിപ്പോർട്ട് വേഗത്തിൽ ലഭിക്കാൻ പൊലീസ് തലത്തിൽ ഇടപെടലുണ്ടായിട്ടുണ്ട്. ജില്ല ക്രൈംബ്രാഞ്ച് സംഘം ഇന്ന് ഉച്ചയ്ക്ക് ശേഷം ഷാരോണിന്റെ വീട്ടിൽ എത്തിയേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button