Latest NewsNewsTechnology

‘പ്രൊഫൈൽ ട്രാൻസ്ഫർ’ ഫീച്ചറുമായി നെറ്റ്ഫ്ലിക്സ്, പുതിയ ഫീച്ചറിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ നിർദ്ദേശം

2022-ന്റെ തുടക്കത്തിലാണ് ഈ ഫീച്ചർ ആദ്യമായി നെറ്റ്ഫ്ലിക്സ് പരീക്ഷിച്ചത്

ജനപ്രിയ സ്ട്രീമിംഗ് ഫ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ പുതിയ മാറ്റങ്ങൾ. റിപ്പോർട്ടുകൾ പ്രകാരം, ഏറ്റവും പുതിയ ഫീച്ചറായ ‘പ്രൊഫൈൽ ട്രാൻസ്ഫർ’ ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഫീച്ചർ പുതിയ വരിക്കാർക്കും ലഭ്യമാണ്. ഇതോടെ, പ്രൊഫൈലിലെ വ്യക്തിഗത ശുപാർശകൾ, വ്യൂവിംഗ് ഹിസ്റ്ററി, മൈ ലിസ്റ്റ്, സേവ്ഡ് ഗെയിം, മറ്റു മുൻഗണനകൾ എന്നിവ ഈ ഫീച്ചർ മുഖാന്തരം പുതിയ അക്കൗണ്ടിലേക്ക് കൈമാറാൻ സാധിക്കും.

ഈ ഫീച്ചറിന്റെ ഭാഗമായി നിലവിലുള്ള സെറ്റിംഗ്സ് എളുപ്പത്തിൽ സജ്ജീകരിക്കാനും മറ്റൊന്നിലേക്ക് മാറ്റാനും കഴിയുന്നതാണ്. കൂടാതെ, പ്രൊഫൈൽ ട്രാൻസ്ഫർ ചെയ്യുമ്പോൾ, പഴയ ഫോണിന്റെ ബാക്കപ്പും നിലവിലുള്ള പ്രൊഫൈലിൽ ലഭ്യമാകും. പുതിയ ഫീച്ചർ സംബന്ധിച്ചുള്ള ഇ-മെയിലുകൾ ഇതിനോടകം ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

Also Read: ‘ഇന്ത്യയുടെ വലിയ ചുവടുവെപ്പ്’: ഗുജറാത്തിൽ 22,000 കോടിയുടെ വിമാന പദ്ധതിക്ക് തുടക്കം – പ്രത്യേകതകളറിയാം

2022-ന്റെ തുടക്കത്തിലാണ് ഈ ഫീച്ചർ ആദ്യമായി നെറ്റ്ഫ്ലിക്സ് പരീക്ഷിച്ചത്. ഈ വർഷം മാർച്ച് മുതൽ കോസ്റ്റാറിക്ക, ചിലി, പെറു തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ ഫീച്ചർ ലഭ്യമാക്കിയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലും ഈ ഫീച്ചർ നൽകി തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button