KozhikodeLatest NewsKeralaNattuvarthaNews

കോതി ബീച്ചിന് സമീപം കടല്‍ 100 മീറ്റര്‍ ഉള്‍വലിഞ്ഞു : സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ

കടലില്‍ സാധാരണയുണ്ടാകുന്ന പ്രതിഭാസമാണിതെന്നും സുനാമി മുന്നറിയിപ്പില്ലെന്നും ജില്ലാ ഭരണകൂടം

കോഴിക്കോട്: ജില്ലയിലെ കോതി ബീച്ചിന് സമീപം കടല്‍ നൂറുമീറ്ററോളം ദൂരത്തില്‍ ഉള്‍വലിഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ് കിടക്കുകയാണ്. അതേസമയം, കടലില്‍ സാധാരണയുണ്ടാകുന്ന പ്രതിഭാസമാണിതെന്നും സുനാമി മുന്നറിയിപ്പില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Read Also : ലാൻഡ് ഫോൺ കണക്ഷൻ പുനസ്ഥാപിക്കാൻ ബിഎസ്എൻഎൽ, വാഗ്ദാനം ചെയ്യുന്നത് വമ്പൻ ഓഫറുകൾ

ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് സംഭവം. കോതി ബീച്ചിന് സമീപം ആണ് കടല്‍ ഉള്‍വലിഞ്ഞത്. ഈ ഭാഗത്ത് മാത്രമായിരുന്നു ഈ പ്രതിഭാസം. പിന്നാലെ ഫയര്‍ ഫോഴ്സും പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു.

സംഭവമറിഞ്ഞ് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോതി ബീച്ചിലേക്ക് ആളുകളെത്താന്‍ തുടങ്ങിയതോടെ പ്രദേശത്ത് പൊലീസ് നിയന്ത്രണമേര്‍പ്പെടുത്തുകയുണ്ടായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button