തിരുവനന്തപുരം: മ്യൂസിയത്തില്‍ യുവതി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. അക്രമി സഞ്ചരിച്ച വാഹനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമം കാണിച്ച സംഭവം കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.
Read Also: ആം ആദ്മിയിൽ കൂട്ടരാജി: നേതാക്കൾ ബിജെപിയിലേക്ക്
കൂടുതല്‍ ഉദ്യോഗസ്ഥരെയും ഷാഡോ പൊലീസിനെയും ഉള്‍പ്പെടുത്തി അന്വേഷണം സംഘം വിപുലീകരിച്ചിട്ടുണ്ട്. പൊലീസിനു വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി അതിക്രമത്തിന് ഇരയായ സ്ത്രീ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിനു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഡി.സി.പി അജിത് കുമാര്‍ പറയുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അന്വേഷണം പുരോഗമിക്കുകയാണ്. പരാതിക്കാരിയുടെ സഹായത്തോടെ പൊലീസ് രേഖാചിത്രം വരച്ചിരുന്നു. ശാസ്ത്രീയമായ തെളിവുകളും പരിശോധിച്ച് വരികയാണ്. എത്രയും പെട്ടെന്ന് തന്നെ പ്രതിയെ പിടികൂടുമെന്നും ഡി.സി.പി വ്യക്തമാക്കി.
Post Your Comments