Latest NewsNewsIndia

സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നു: കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറി

മുംബൈ: മുംബൈ ബാന്ദ്രയിലെ വീട്ടിലെ കവര്‍ച്ചാ ശ്രമത്തിനിടെ ആക്രമണത്തില്‍ പരിക്കേറ്റ സംഭവത്തില്‍ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റെയും മൊഴി രേഖപ്പെടുത്തി. ഇന്നലെയാണ് ഇരുവരുടേയും മൊഴി രേഖപ്പെടുത്തിയത്. അതിനിടെ, സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കുറ്റകൃത്യത്തിനുശേഷം പ്രതി പുറത്തെത്തി വസ്ത്രം മാറിയതായും തുടര്‍ന്ന് ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ എത്തിയതായും പൊലീസിന് വിവരം ലഭിച്ചു. പ്രതിയുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. നിലവിലെ അന്വേഷണം ഈ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചാണ്.

Read Also: സര്‍ക്കാര്‍ സ്കൂളില്‍ വ്യാജ രേഖ സമര്‍പ്പിച്ച് അധ്യാപികയായി ജോലി ചെയ്തത് 9 വർഷം : യുവതി പിടിയില്‍

നീല ഷര്‍ട്ട് ഇട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് കയറിപ്പോകുന്ന അക്രമിയുടെ ചിത്രങ്ങളാണ് പൊലീസിന് ലഭിച്ചത്. പ്രതി ഒറ്റക്കല്ലെന്നും ഇയാളെ സഹായിക്കാന്‍ മറ്റാളുകള്‍ ഉണ്ടെന്നുമുള്ള നിഗമനത്തിലാണ് പൊലീസ്. അതേസമയം, ഇന്നലെ നാലുമണിക്കൂറോളം ചോദ്യം വിട്ടയച്ചയാളെ വീണ്ടും പൊലീസ് കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന. ഇയാളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. മൊഴികളില്‍ ചില സംശയങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ പൊലീസ് 20ലധികം ആളുകളെ ചോദ്യം ചെയ്തു.

സെയ്ഫ് അലിഖാന്റെ വീട്ടിലെ ജോലിക്കാര്‍, സെക്യൂരിറ്റി, മറ്റു ജീവനക്കാര്‍ തുടങ്ങിയവരുടെ വിശദമായ മൊഴിയെടുത്തു. അന്നേദിവസം അവരെവിടെ എന്ന് പരിശോധിച്ച പൊലീസ് മൊബൈല്‍ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button