KannurLatest NewsKeralaNattuvarthaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

കണ്ണൂര്‍: പ്ലസ്ടു വിദ്യാര്‍ത്ഥിനി ആശുപത്രി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കണ്ണൂര്‍ ഇരിട്ടിയില്‍ നടന്ന സംഭവത്തിൽ, വിഷയം അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഉത്തരവിട്ടു. വനിത ശിശുവികസന വകുപ്പ് ഡയക്ടര്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

ഞായറാഴ്ച രാവിലെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ പ്രസവിച്ചത്. വയറുവേദനയെത്തുടർന്നാണ് പതിനേഴുകാരി ആശുപത്രിയില്‍ എത്തിയത്. പിന്നീട് പെണ്‍കുട്ടി ആശുപത്രിയിലെ ശുചിമുറിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കി. ശേഷം പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു

പെണ്‍കുട്ടിയ്ക്ക് പതിനേഴ് വയസ് പ്രായമുണ്ടെന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ബന്ധുക്കള്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പെണ്‍കുട്ടിയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button