MalappuramLatest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു

പെരിന്തൽമണ്ണ സ്വദേശികളായ അക്ഷയ് (19), ശ്രേയസ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്

മലപ്പുറം: നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പെരിന്തൽമണ്ണ സ്വദേശികളായ അക്ഷയ് (19), ശ്രേയസ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന നിയാസി(19)നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also : റെഡ്മി 9 4ജി: വിലയും സവിശേഷതയും അറിയാം

പെരിന്തൽമണ്ണ കൊടികുത്തി മലക്ക് സമീപത്തായാണ് അപകടം നടന്നത്. മല സന്ദർശിച്ച് ഇറങ്ങുന്നതിനിടയിലാണ് വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button