വ്യക്തിഗത വർക്ക്സ്പേസ് അക്കൗണ്ടിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ടെക് ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, വ്യക്തിഗത വർക്ക്സ്പേസ് അക്കൗണ്ടിലെ സ്റ്റോറേജ് വർദ്ധിപ്പിക്കും. നിലവിലെ 15 ജിബിയിൽ നിന്ന് 1 ടിബി (1000 ജിബി) ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 15 ജിബിക്ക് പകരം 1 ടിബി സുരക്ഷിത ക്ലൗഡ് സ്റ്റോറേജ് ഉടൻ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പുകൾ പങ്കുവെച്ചത്.
സ്റ്റോറേജ് വർദ്ധിപ്പിക്കുന്നതിന് പുറമേ, സുരക്ഷാ സംവിധാനങ്ങളിലും പുതിയ മാറ്റങ്ങൾ വരുത്താൻ ഗൂഗിൾ തീരുമാനിച്ചിട്ടുണ്ട്. മാൽവെയർ, സ്പാം, റാൻസംവേർ തുടങ്ങിയ ആക്രമണങ്ങളിൽ നിന്നുളള സുരക്ഷ, പല വ്യക്തികൾക്ക് ഒരേസമയം സന്ദേശം അയക്കാൻ കഴിയുന്ന മെയിൽ മെർജ് സംവിധാനം എന്നിവയാണ് ഉൾപ്പെടുത്തുന്നത്.
Also Read: അപകീർത്തിപരമായ വ്യാജ വാർത്ത: ബിജെപി ഐടി സെൽ മേധാവിയുടെ പരാതിയിൽ ‘ദി വയർ’നെതിരെ കേസ് രജിസ്റ്റർ ചെയ്തു
ഗൂഗിൾ തന്നെ സ്വയം സ്റ്റോറേജ് അപ്ഗ്രേഡ് ചെയ്യുന്നതിനാൽ, ഉപയോക്താക്കൾ ഒന്നും ചെയ്യേണ്ടതില്ല. നിലവിൽ, ഫിലിപ്പീൻസ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, തായ്‌വാൻ, തായ്‌ലൻഡ്, നെതർലാൻഡ്, പോർച്ചുഗൽ, ബെൽജിയം, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ഈ സേവനം എത്തിയിട്ടുണ്ട്.
Post Your Comments