ThiruvananthapuramLatest NewsKeralaNattuvarthaNews

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്താന്‍ വിദേശഫണ്ട്: സമരനേതാവിന്റെ ഭാര്യക്ക് 11 കോടി, അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്താന്‍ വിദേശഫണ്ട് എത്തുന്നതായി ആരോപണം ശക്തമാകുന്നു. സമരസമിതി നേതാവിന്റെ ഭാര്യയുടെ പേരിലുള്ള സന്നദ്ധ സംഘടനയ്ക്ക് കോടികള്‍ വിദേശഫണ്ടായി ലഭിച്ചെന്ന പരാതിയില്‍ ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു. 10 വര്‍ഷത്തിനിടെ 11 കോടി രൂപ ഇവരുടെ അക്കൗണ്ടിലെത്തിയെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച പരാതിയിൽ പറയുന്നത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരത്തിനും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഈ പണം ഉപയോഗിച്ചോയെന്നും ഇന്റലിജന്‍സ് അന്വേഷിക്കുന്നുണ്ട്. സംഘടനയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷം ലഭിച്ച തുക സംബന്ധിച്ച കണക്കുകള്‍ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടില്ലെന്നത് പരാതിക്ക് ബലമേകുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ നാല് കോടിയും 2019-20 സാമ്പത്തിക വര്‍ഷം 1.35 കോടി രൂപയും വിദേശഫണ്ട് ലഭിച്ചതായി ഇവര്‍ അറിയിച്ചിരുന്നു.

വിലയിരുത്താൻ കേന്ദ്ര ഏഴം​ഗ സംഘം ആലപ്പുഴയിൽ

തീരദേശത്തെ 11 സംഘടനകൾ ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണത്തിലാണ്. ഇതില്‍ രണ്ട് സംഘടകള്‍ക്കെതിരെ കൂടി പരാതി ലഭിച്ചിട്ടുണ്ട്. കോടതി വിധിയും പോലീസ് നടപടിയും സര്‍ക്കാര്‍ ഇടപെടലും വകവയ്ക്കാതെയുള്ള സമരത്തിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും വിദേശ തുറമുഖങ്ങള്‍ക്കു വേണ്ടി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാനാണ് നീക്കമെന്നും ആരോപണമുയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button