Latest NewsNewsInternationalGulfOman

ഭക്ഷണാവശിഷ്ടങ്ങൾ വഴിയുപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അധികൃതർ

ഖോർഫക്കാൻ: ഭക്ഷണാവശിഷ്ടങ്ങൾ വഴിയുപേക്ഷിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഖോർഫക്കാൻ നഗരസഭ അധികൃതർ. ഖോർഫക്കാനിൽ രാത്രി ആഘോഷങ്ങൾക്ക് എത്തുന്നവർ ബാർബിക്യൂ ചെയ്ത ശേഷം ഭക്ഷണ അവശിഷ്ടവും കവറുകളും വഴിയിൽ ഉപേക്ഷിക്കുന്നത് വർദ്ധിച്ചതോടെയാണ് നഗരസഭാ അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.

Read Also: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തടസപ്പെടുത്താന്‍ വിദേശഫണ്ട്: സമരനേതാവിന്റെ ഭാര്യക്ക് 11 കോടി, അന്വേഷണം ആരംഭിച്ചു

മാലിന്യം ഉപേക്ഷിക്കുന്നവർക്ക് പിഴ ചുമത്തുമെന്നും അധികൃതർ വ്യക്താക്കി. വിവിധ എമിറേറ്റുകളിൽ നിന്നെത്തുന്നവർ ഇത്തരത്തിൽ മാലിന്യം ഉപേക്ഷിച്ചു പോകുന്നുണ്ട് നഗരസഭാ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബീച്ചുകളിലേക്കും മരുഭൂമിയിലേക്കും പാചകം ചെയ്യാനും രാത്രിയിൽ ക്യാംപ് ചെയ്യാനും എത്തുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ കൂടിയാണ് അധികൃതരുടെ മുന്നറിയിപ്പ്.

ഒത്തുകൂടലും പാചകവുമൊക്കെ കഴിഞ്ഞാൽ പരിസരം വൃത്തിയാക്കിയ ശേഷം മാത്രമേ മടങ്ങാവൂ. ബാർബിക്യൂ പാചകം ചെയ്യുന്നവർ കനൽ വെള്ളമൊഴിച്ച് കെടുത്തണം. വിനോദത്തിനായി എത്തുന്നവർക്ക് അപകടം ഉണ്ടാക്കുമെന്നതിനാൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.

Read Also: എന്തുകൊണ്ടാണ് ബി.ജെ.പി ഏകീകൃത സിവിൽ കോഡ് കൊണ്ടുവരാത്തത്?: അരവിന്ദ് കെജ്‍രിവാൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button