ThrissurNattuvarthaLatest NewsKeralaNews

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു : യുവാവിന് 19 വർഷം കഠിന തടവും പിഴയും

ഇയ്യാൽ സ്വദേശി ജനീഷിനെയാണ് കോടതി ശിക്ഷിച്ചത്

തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 19 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. ഇയ്യാൽ സ്വദേശി ജനീഷിനെയാണ് കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്ട്രാക്ക് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 15000 രൂപയാണ് പിഴ അടയ്ക്കേണ്ടത്.

Read Also : സിപിഎം നേതാക്കളുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും വേണ്ടി മാത്രമാണ് പിണറായി വിജയന്‍റെ ഭരണം: വി മുരളീധരൻ

തൃശൂരിൽ 2015-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവീട്ടിൽ എത്തിയ കുട്ടിയെ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. മാത്രമല്ല, പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എരുമപ്പെട്ടി പൊലീസാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. 12 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button