Latest NewsKeralaCinemaMollywoodNewsEntertainment

‘വട എന്ന വാക്കില്‍ എവിടെയാണ് അശ്ലീലമുള്ളത്? ചുരുളിയിലെ അത്ര അശ്ലീല വാക്കുകള്‍ വേറെ എവിടെയെങ്കിലും ഉണ്ടോ?: ഒമർ ലുലു

മലയാള സിനിമയിലെ ചില സിനിമകളിൽ ദ്വയാർത്ഥ പ്രയോഗവും സ്ത്രീവിരുദ്ധ ഡയലോഗുകളും ഉണ്ടെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ ഒമർ ലുലു. ഒരു സിനിമാ വ്യവസായത്തില്‍ എല്ലാ തരത്തിലുള്ള സിനിമകളും വരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഒരു തിയേറ്റർ നിലനില്‍ക്കേണ്ടത് സിനിമ വ്യവസായത്തിന്റെ ആവശ്യമാണെന്നും, അതിന് എല്ലാ തരത്തിലുമുള്ള സിനിമകൾ വേണമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് ഹൌർ ചർച്ചയിൽ പങ്കടുക്കുകയായിരുന്നു ഒമർ ലുലു.

‘ഒരു സിനിമാ വ്യവസായത്തില്‍ എല്ലാ തരത്തിലുള്ള സിനിമകളും വരണം. അഡല്‍റ്റും കോമഡിയുമൊക്കെ വേണം. ബോളിവുഡും ഹോളിവുഡും അടക്കമുള്ള ഏത് മേഖലകള്‍ എടുത്ത് നോക്കിയാലും അവിടെയൊക്കെ എല്ലാ തരത്തിലുള്ള സിനിമളും ഇറങ്ങുന്നുണ്ട്. ഒരു തിയേറ്റർ നിലനില്‍ക്കേണ്ടത് സിനിമ വ്യവസായത്തിന്റെ ആവശ്യമാണ്. പലതരം അഭിരുചികളുള്ള ആളുകളുണ്ടാവാം. അതുകൊണ്ട് തന്നെ റിയലിസ്റ്റിക് സിനിമയും മാസ് സിനിമയും അഡല്‍റ്റ് കോമഡിയും വേണം. സിനിമയെ സിനിമയായിട്ട് തന്നെ കാണാന്‍ മലയാളീ പ്രേക്ഷകർക്ക് അറിയാം. ഇതിപ്പോള്‍ നിരൂപകർ എന്ന് പറയുന്ന ആളുകള്‍ വന്നിട്ട് അവർക്ക് റീച്ചുണ്ടാക്കാന്‍ വേണ്ടി എന്തെങ്കിലുമൊക്കെ പറയുന്ന പദ്ധതിയായിട്ട് മാറുകയാണ്. ഇവർക്കൊക്കെ പൈസ കിട്ടുന്നുണ്ട്.

ഒരാള്‍ മറ്റൊരാളെ ഇടിക്കുന്നതാണ് ഒരു മാസ് സിനിമയില്‍ നാം കാണുന്നത്. ഒരാള്‍ മറ്റൊരാളെ വേദനപ്പിക്കുന്നത് ശരിയല്ലാലോ. അങ്ങനെയെങ്കില്‍ ഇത് സിനിമയില്‍ കാണിക്കുന്നത് ശരിയാണോ. ഒന്നിന്റെയും കാലഘട്ടം അവസാനിക്കില്ല. ചില കഥകളില്‍ ഇതൊക്കെ ആവശ്യമാണ്. എന്റെ സിനിമയായ ചങ്ക്സില്‍ ഇതുണ്ട്. അതിനും ഒരുപാട് വിമർശനം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ബോക്സ് ഓഫീസില്‍ ആ ചിത്രം എത്രമാത്രം കളക്ട് ചെയ്തു എന്നുള്ളത് അന്വേഷിച്ചാല്‍ അറിയാം. ദ്വയാർത്ഥം എന്നതാണ് പ്രധാന ആരോപണം. വട എന്ന് പറയുന്നതില്‍ എന്ത് ദ്വയാർത്ഥമാണ് ഉള്ളത്. ഈ വടക്ക് മറ്റ് പല ഭാഗങ്ങള്‍ വ്യാഖ്യാനിച്ച് വെച്ച് അർത്ഥം വെക്കുമ്പോഴാണ് അതില്‍ മറ്റ് കാര്യങ്ങള്‍ വരുന്നത്. അല്ലാതെ വടയില്‍ എന്ത് അശ്ലീലമാണ് ഉള്ളത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയില്‍ നിങ്ങള്‍ കേട്ടിട്ടുള്ള അത്ര അശ്ലീല വാക്കുകള്‍ വേറെ എവിടെയെങ്കിലും ഉണ്ടോ? ചുരുളി എന്ന് പറയുന്നത് ഒരു സിനിമയാണ്. അത് ജോണർ അതാണെന്ന് മനസ്സിലാക്കിയാണ് കാണുന്നത്. അതുപോലെ ഒരോ സിനിമയ്ക്ക് അതിന്റെതായ ജോണറുണ്ട്. അത് മനസ്സിലാക്കിയാണ് പ്രേക്ഷകർ തിയേറ്ററിലേക്ക് കേറുന്നത്. ഒരു പടത്തിന്റെ പോസ്റ്ററും ടീസറും ടെയ്ലറും കാണുമ്പോള്‍ തന്നെ പ്രേക്ഷകർക്ക് കൃത്യമായി അത് ഇന്ന ജോണർ സിനിമയാണെന്ന് വ്യക്തമായി മനസ്സിലാകും’, ഒമർ ലുലു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button