വൈക്കം: കാണാതായ യുവാവിനെ തലയോലപ്പറമ്പ് പൊതിയിൽ റെയിൽവേ ട്രാക്കിനു സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുടമാളൂർ മമ്പള്ളിൽ പരേതനായ പ്രദീപിന്റെ മകൻ പ്രശാന്തി(30)നെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ 25 മുതലാണ് യുവാവിനെ കാണാതായത്. ടൈൽ നിർമാണ തൊഴിലാളിയാണ് പ്രശാന്ത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആപ്പാംഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നും ഇയാളുടെ സ്കൂട്ടറും ഫോണും കണ്ടെത്തിയിരുന്നു.
തുടർന്ന്, ഇന്നലെ രാവിലെ 11.30 ഓടെ പൊതി റെയിൽവേ ട്രാക്കിന് സമീപം റെയിൽവേ പുറമ്പോക്കിലുള്ള പുളിമരത്തിൽ തൂങ്ങിയ നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാനസികപ്രശ്നം ഉണ്ടായിരുന്ന യുവാവ് ഏറെ നാളായി ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
തലയോലപ്പറമ്പ് പൊലീസ് മേൽനടപടികൾ സ്വീകരിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അമ്മ: ഓമന.
Post Your Comments