
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ രാജിന്റെ മരണത്തിലെ അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്. കേസ് അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കും. ഡിവൈഎസ്പി ജോണ്‍സനാണ് അന്വേഷണത്തിന്റെ ചുമതല. ഷാരോണിന്റെ മരണത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കേസിൽ എല്ലാ സാഹചര്യങ്ങളും അന്വേഷിക്കുമെന്നും അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും റൂറല്‍ എസ്പി ഡി ശില്‍പ അറിയിച്ചു. സുഹൃത്ത് കഷായം കഴിക്കുമ്പോള്‍ ടേസ്റ്റ് ചെയ്യാന്‍ കഴിച്ചതാണ് എന്ന് ഷാരോണ്‍ മൊഴി നല്‍കിയിരുന്നു. വിഷയത്തില്‍ പെണ്‍കുട്ടിക്ക് പങ്ക് ഉണ്ടോ എന്ന് പ്രത്യേക അന്വേഷണ സംഘം അന്വഷിക്കും.
ആയുധങ്ങളുമായി വീട്ടില്‍ കയറി ആക്രമണം : നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റിൽ
പെണ്‍കുട്ടിയുടെ മൊഴിയില്‍ സംശയം ഉണ്ടോ എന്ന് ഇപ്പൊ പറയാന്‍ കഴിയില്ലെന്നും കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ പെണ്‍കുട്ടിയുടെ പങ്ക് സംബന്ധിച്ച് മനസിലാക്കാന്‍ കഴിയുകയുള്ളു എന്നും റൂറല്‍ എസ്പി ഡി ശില്‍പ വ്യക്തമാക്കി.
Post Your Comments