KozhikodeLatest NewsKeralaNattuvarthaNews

ഭാര്യ ആത്മഹത്യ ചെയ്തു : പിന്നാലെ ഭർത്താവും തൂങ്ങി മരിച്ച നിലയിൽ

തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് ജീവനൊടുക്കിയത്

കോഴിക്കോട്: ഭാര്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. തിരുവമ്പാടി മരക്കാട്ടുപുറം സ്വദേശിനി മാരികണ്ടത്തിൽ രമണി (62), ഭർത്താവ് വേലായുധൻ (70) എന്നിവരാണ് ജീവനൊടുക്കിയത്.

കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽ ആണ് സംഭവം. ഇന്നലെ വൈകീട്ടാണ് വീടിന്റെ പുറകുവശത്ത് രമണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ വേലായുധനെ വൈകീട്ട് മുതൽ കാണാതായിരുന്നു. തുടർന്ന്, നാട്ടുകാരും ബന്ധുക്കളും വേലായുധനായി തെരച്ചിൽ നടത്തുകയായിരുന്നു.

Read Also : വിവാഹിതയുമായി ഒളിച്ചോടി, സ്റ്റേഷനിലെത്തിയപ്പോള്‍ കൂടെ പോകുന്നില്ലെന്ന് വീട്ടമ്മ, കൈഞരമ്പ് മുറിച്ച് കാമുകൻ അക്ബറലി

ഇന്ന് രാവിലെയാണ് അടുത്തുള്ള പറമ്പിൽ തൂങ്ങി മരിച്ച നിലയിൽ വേലായുധന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ, തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇരുവരുടെയും മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button