Latest NewsIndiaNewsInternational

പാക് ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് അമേരിക്കയുടെ പിന്തുണ: ഭീകരരെ സംരക്ഷിച്ച ചൈനയ്ക്ക് അടി തെറ്റുന്നു

മുംബൈ: യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ തീവ്രവാദ വിരുദ്ധ സമിതി യോഗത്തിൽ ആഗോള ഭീകരരെ സംരക്ഷിക്കുന്ന ചൈനയെയും പാകിസ്ഥാനെയും അമേരിക്ക രൂക്ഷമായി വിമർശിച്ചത് ലോകരാഷ്ട്രങ്ങൾക്കിടയിൽ വൻ ചർച്ചയായി. ഭീകരരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താൽ യു.എസ് ഇന്ത്യയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും, ഒരു രാജ്യവും വട്ടം നിൽക്കരുതെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. യു.എൻ സെക്യൂരിറ്റി കൗൺസിലിന്റെ തീവ്രവാദ വിരുദ്ധ സമിതി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തങ്ങളുടെ തീവ്രവാദ നയം വ്യക്തമാക്കിയത്.

‘എല്ലാ കക്ഷികളും ആഗോള ഭീകരരെ യു.എൻ കരിമ്പട്ടികയിൽ പെടുത്തുന്നതിനെ പിന്തുണയ്ക്കണം. യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, തീവ്രവാദികളെ കരിമ്പട്ടികയിൽ പെടുത്താൻ ഇന്ത്യയുമായി ചേർന്ന് യു.എസ് പ്രവർത്തിക്കുന്നുണ്ടെന്ന് ഞാൻ പറയുന്നു. ഞങ്ങളുടെ വഴിയിൽ ഒരു രാജ്യവും തടസമായി നിൽക്കരുത്’, ബീജിംഗിന് നൽകിയ സന്ദേശത്തിൽ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

Also Read:നെയ്യാറ്റിൻകരയിൽ വഴിയോര കച്ചവടക്കടയിൽ തീപിടിത്തം: 30000 രൂപയുടെ നഷ്ടമുണ്ടായതായി ഉടമ

എല്ലാ പ്രസക്ത കക്ഷികളും തീവ്രവാദികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് പിന്തുണയ്ക്കണമെന്നാണ് യു.എസ് പരസ്യമായി ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ യോഗങ്ങളിൽ പാക് ഭീകരതയെ പിന്തുണച്ച ചൈനയുടെ പ്രവണതയ്‌ക്കെതിരെ ആഞ്ഞടിക്കുകയായിരുന്നു യു.എസ്. പാക് ഭീകരതയെ കൂട്ടുപിടിച്ച് ഭാവിയിൽ ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കാമെന്ന ചൈനയുടെ നിഗൂഢ പദ്ധതിയാണ് ഇതോടെ തകർന്നത്.

കഴിഞ്ഞ മാസങ്ങളിൽ, പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരവധി ഭീകരരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ചൈന തടഞ്ഞിരുന്നു. ലഷ്‌കർ-ഇ-തൊയ്ബ തലവൻ ഹാഫിസ് സയീദിന്റെ മകൻ തൽഹ സയീദിനെ യു.എൻ ഭീകര പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായുള്ള യു.എസിന്റെയും ഇന്ത്യയുടെയും നേതൃത്വത്തിലുള്ള നിർദ്ദേശം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചൈന തടഞ്ഞിരുന്നു. ഈ വർഷം അഞ്ച് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള തീവ്രവാദികളുടെ പട്ടിക ബെയ്ജിംഗ് തടഞ്ഞത്. ഒക്ടോബറിൽ ലഷ്കർ-ഇ-തൊയ്ബ അംഗം ഷാഹിദ് മഹമൂദ്, ലഷ്കർ-ഇ-തൊയ്ബ (എൽഇടി) ഭീകരൻ സാജിദ് മിർ, സെപ്തംബറിൽ ലഷ്‌കേഷ്-ഉദ്-ദവ (ജെയുഡി) നേതാവ് അബ്ദുൾ റഹ്മാൻ മക്കി, ജൂണിൽ ജയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ, ഓഗസ്റ്റിൽ അബ്ദുൾ റൗഫ് അസ്ഹർ എന്നിവരെ ബീജിംഗ് സംരക്ഷിച്ചു.

തീവ്രവാദികളെ അനുവദിക്കുന്നതിനുള്ള യു.എന്നിലെ നിർദ്ദേശങ്ങൾ ചൈന തുടർച്ചയായി തടയുന്നത് ലഷ്‌കർ ഇ ടി പോലുള്ള ആഗോള തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങൾ തടയാനുള്ള ആഗോള ശ്രമത്തെ ചൈന പരിഹസിക്കുന്നുവെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവർത്തനങ്ങൾ ലോകമെമ്പാടുമുള്ള തീവ്രവാദ ഗ്രൂപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും, പാകിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകരരെ സംരക്ഷിക്കുന്നതിനുള്ള വില ചൈന ചില നൽകുകയാണെന്നും പറയാതിരിക്കാനാകില്ല.

Also Read:പ്രഭാത സവാരിക്കെത്തിയ യുവതിയെ ആക്രമിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ് 

2006-ൽ യു.എന്നിൽ ചൈന ഇങ്ങനെ പ്രസ്താവിച്ചിരുന്നു: ‘അന്താരാഷ്ട്ര സമൂഹത്തിന്റെ ഒരു പൊതു വിപത്ത് എന്ന നിലയിൽ, എല്ലാ തീവ്രവാദ പ്രവർത്തനങ്ങളും അവരുടെ പ്രചോദനവും സമയവും സ്ഥാനവും അല്ലെങ്കിൽ കുറ്റവാളികളുടെ ഐഡന്റിറ്റിയും പരിഗണിക്കാതെ, ഗുരുതരമായ കുറ്റകൃത്യങ്ങളാണെന്ന് ചൈന എല്ലായ്പ്പോഴും കണക്കാക്കുന്നു. എല്ലാത്തരം തീവ്രവാദ പ്രവർത്തനങ്ങളെയും ചൈന എതിർക്കുന്നു’.

തീവ്രവാദ നേതാക്കളെയും ഗ്രൂപ്പുകളെയും ഉപരോധിക്കാൻ മറ്റ് രാജ്യങ്ങൾ നീങ്ങുമ്പോൾ ചൈനയ്ക്ക് സംഭവിച്ചതെന്ത്? 2006 ൽ നിന്നും 2022 ലേക്ക് വരുമ്പോൾ ചൈനയുടെ ഈ നിലപാട് മാറ്റത്തിന് പിന്നിലെ കാരണമെന്ത്? എന്തുകൊണ്ടാണ് ചൈന ലഷ്‌കർ ഇ ടി പോലുള്ള ആഗോള തീവ്രവാദ ഗ്രൂപ്പുകളെ വളർത്തുകയും അതിനെ സ്‌പോൺസർ ചെയ്യുകയും ചെയ്യുന്ന പാകിസ്ഥാൻ പോലുള്ള രാജ്യത്തെ പിന്തുണയ്ക്കുകായും ചെയ്യുന്നത്? ഒറ്റ ഉത്തരം – ഇന്ത്യ!.

ഒരു രാജ്യത്തിന് ഒരു പ്രത്യേക നിലപാട് സ്വീകരിക്കാൻ കാരണങ്ങളുണ്ടാകാം. പാകിസ്ഥാനിൽ നിന്ന് ഭീകരരെ സംരക്ഷിക്കുന്നതിന് ചൈനയുടെ കാരണങ്ങൾ ഭീകരാക്രമണമുള്ള ഒരു രാജ്യത്ത് വൻതോതിൽ നിക്ഷേപം നടത്തവും എന്നതാണ്. ഭാവിയിൽ ഇന്ത്യയ്‌ക്കെതിരെ ഇവയെ പ്രയോഗിക്കാം എന്ന് ചൈന കരുതുന്നുണ്ടാകും. എന്നാൽ, വരും വർഷങ്ങളിൽ ചൈനയ്ക്ക് തിരിച്ചടിയായേക്കാവുന്ന തീരുമാനമാണിത്. ഭീകരരെ തുടച്ചു നീക്കിയില്ലെങ്കിൽ ചൈനീസ് നിക്ഷേപങ്ങൾക്ക് പാകിസ്ഥാൻ ഗുരുതരമായ ഭീഷണിയായി തുടരുമെന്ന് വി.എ.എ റിപ്പോർട്ട് ചെയ്തു.

മുംബൈയിലെ 26/11 ആക്രമണത്തിന് പിന്നിലെ ഭീകരർക്കെതിരെ അമേരിക്ക ഉൾപ്പെടെയുള്ള നിരവധി അംഗങ്ങൾ സ്വന്തം ഉപരോധം സ്വീകരിച്ചിട്ടുണ്ടെന്നും ബ്ലിങ്കെൻ തന്റെ പ്രസംഗത്തിൽ വെളിപ്പെടുത്തി. എല്ലാ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉപരോധം കൂടുതൽ ഫലപ്രദമാകുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൂട്ടിച്ചേർത്തു. യുഎൻ തീവ്രവാദ വിരുദ്ധ സമിതി അംഗങ്ങൾക്കുള്ള തന്റെ സന്ദേശത്തിൽ, മുംബൈ ഭീകരാക്രമണത്തിന്റെ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ വാഷിംഗ്ടണിന്റെ പിന്തുണ യു.എസ് നയതന്ത്രജ്ഞൻ ആവർത്തിച്ചു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button