കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണക്കടത്ത്. ബഹ്റൈനില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്നും ഒരു കിലോയിലധികം സ്വര്‍ണ്ണം പോലീസ് പിടികൂടി. കോഴിക്കോട് കുണ്ടുങ്ങല്‍ സ്വദേശി മുഹമ്മദ് ജനീസാണ് പിടിയിലായത്.
READ ALSO: നരബലി കേസിലെ കുറ്റവാളി മുഹമ്മദ് ഷാഫിയെ കുറിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്
മലദ്വാരത്തിനുള്ളില്‍ സ്വര്‍ണ്ണം ക്യാപ്സ്യൂളുകളായി ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. 1.007 കിലോഗ്രാം സ്വര്‍ണ്ണമാണ് മിശ്രിത രൂപത്തില്‍ ജനീസ് കടത്താന്‍ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന് ആഭ്യന്തര വിപണിയില്‍ 52 ലക്ഷം രൂപ വില വരും. വ്യാഴാഴ്ച ബഹ്റൈനില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് ജനീസ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയത്.
കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ ജനീസിനെ പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. എയര്‍പോര്‍ട്ട് പരിസരത്ത് തങ്ങിയ ജനീസ് സുഹൃത്തുക്കളോടൊപ്പം കാറില്‍ പുറത്തേക്ക് പോകും വഴിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Post Your Comments