KeralaLatest NewsNews

റേഷന്‍കടകള്‍ക്ക് സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ 17 റേഷന്‍കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിനായി എസ് സി, എസ് ടി, ഭിന്നശേഷി സംവരണ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ ഭിന്നശേഷി സംവരണം കട നമ്പര്‍ – 111,115,116, പട്ടികജാതി സംവരണം-കട നമ്പര്‍ 101,342,367, ഒളവണ്ണ പഞ്ചായത്തില്‍ തിരുത്തിമ്മല്‍ താഴം എന്ന സ്ഥലത്ത് പുതിയതായി അനുവദിച്ച കട, പട്ടികവര്‍ഗ്ഗ സംവരണം റേഷന്‍ കട നമ്പര്‍ 166, താമരശ്ശേരി താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ പട്ടികജാതി സംവരണം റേഷന്‍ കട നമ്പര്‍-14, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ ഭിന്നശേഷി സംവരണം കട നമ്പര്‍-67, 266, പട്ടികജാതി സംവരണം കട നമ്പര്‍-170,289, വടകര താലൂക്ക് സപ്ലൈ ഓഫീസിന് കീഴില്‍ ഭിന്നശേഷി സംവരണം കട നമ്പര്‍-100, വില്ല്യാപ്പള്ളി വൈക്കിലശ്ശേരി റോഡില്‍ പുതിയതായി അനുവദിച്ച കട, പട്ടികജാതി സംവരണം പുറമേരി കുനിങ്ങാട് കനാല്‍ പരിസരത്ത് പുതിയതായി അനുവദിച്ച കട, ആയഞ്ചേരി മുക്കടത്ത് വയല്‍ എന്നസ്ഥലത്ത് പുതുതായി അനുവദിച്ച കട എന്നിവക്കാണ് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി നവംബര്‍ 25 ന് മൂന്ന് മണി വരെ. വിശദ വിവരങ്ങള്‍ ജില്ലാ സപ്ലൈ ഓഫീസിലും അതാത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍: 0495 2370655 (ജില്ലാ സപ്ലൈ ഓഫീസ്, കോഴിക്കോട്), 0495 2374885 (താലൂക്ക് സപ്ലൈ ഓഫീസ്, കോഴിക്കോട്), 0495 2224030 (താലൂക്ക് സപ്ലൈ ഓഫീസ്, താമരശ്ശേരി), 0495 2374807 (സിറ്റി റേഷനിംഗ് ഓഫീസ്, സൗത്ത്), 0495 2374565 (സിറ്റി റേഷനിംഗ് ഓഫീസ്, നോര്‍ത്ത്), 0496 2620253(താലൂക്ക് സപ്ലൈ ഓഫീസ്, കൊയിലാണ്ടി), 0496 2522472 (താലൂക്ക് സപ്ലൈ ഓഫീസ്, വടകര).

shortlink

Related Articles

Post Your Comments

Related Articles


Back to top button