AlappuzhaKeralaNattuvarthaLatest NewsNews

തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്

ബുധനൂർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ്‌ എണ്ണയ്ക്കാട് കുന്നുപറമ്പിൽ പരേതനായ മാർട്ടിന്റെ ഭാര്യ അന്നമ്മ (73) ആണ് മരിച്ചത്

മാന്നാർ: തീപൊള്ളലേറ്റ് വൃദ്ധ മരിച്ച സംഭവം ആത്മഹത്യയെന്ന് പൊലീസ്. ബുധനൂർ ഗ്രാമപഞ്ചായത്ത് 12 -ാം വാർഡ്‌ എണ്ണയ്ക്കാട് കുന്നുപറമ്പിൽ പരേതനായ മാർട്ടിന്റെ ഭാര്യ അന്നമ്മ (73) ആണ് മരിച്ചത്.

ചെങ്ങന്നൂര്‍ ബുധനൂരില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു വൃദ്ധയ്ക്ക് തീപൊള്ളലേറ്റത്. മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Read Also : 8 വയസ്സുമുതലുള്ള പെൺകുട്ടികളെ ലേലത്തിന് വിൽക്കുന്നു, എതിർത്താൽ അമ്മയെ ബലാത്സംഗം ചെയ്യും: രാജസ്ഥാനോട് റിപ്പോർട്ട് തേടി

90 ശതമാനത്തോളം പൊള്ളലേറ്റ അന്നമ്മയെ ആദ്യം പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെ മരിക്കുകയായിരുന്നു. മൂത്തമകനോടോപ്പമായിരുന്നു ഇവരുടെ താമസം. കുറച്ചുനാളുകളായി ഇവർ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായിട്ടാണ് ബന്ധുക്കൾ പറയുന്നത്.

മാന്നാർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. തുടർന്ന്, വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് അഞ്ച് മണിക്ക് എണ്ണയ്ക്കാട് സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ സംസ്‌കരിച്ചു. മക്കൾ: ആന്‍റണി, തോമസ്, കുസുമം, വിമലാംബിക. മരുമക്കൾ: മോളി, മറിയാമ്മ, ജെറോം, സാബു.

shortlink

Related Articles

Post Your Comments

Related Articles


Back to top button