തിരുവനന്തപുരം: സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കേന്ദ്ര ജിഎസ്ടി വിഭാഗം കണ്ടെത്തി. 703 കോടി രൂപയുടെ വരുമാനത്തിന് ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്ത് 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ ഇത്തരത്തില്‍ നികുതി വെട്ടിച്ചിട്ടുണ്ടെന്നും ജിഎസ്ടി അധികൃതര്‍ വ്യക്തമാക്കി.
നിരവധി ഫ്‌ളാറ്റ് നിര്‍മാതാക്കളും നികുതി വെട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ നിന്ന് 26 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. നിര്‍മാണം പൂര്‍ത്തിയാക്കിയ ഫ്‌ളാറ്റുകള്‍ പലതും ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍. സെന്‍ട്രല്‍ ജിഎസ്ടി വിഭാഗം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് കേരള-ലക്ഷദ്വീപ് പരിധിയിലെ നികുതി വെട്ടിപ്പിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നത്.
Post Your Comments