ErnakulamNattuvarthaLatest NewsKeralaNews

അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനിയിപ്പിച്ചു: സീരീസ് തടയണമെന്ന് ആവശ്യപ്പെട്ട് യുവനടന്‍ ഹൈക്കോടതിയിൽ

കൊച്ചി: അശ്ലീല വെബ് സീരിസിൽ നിർബന്ധിച്ച് അഭിനിയിപ്പിച്ചെന്ന് ആരോപിച്ച്, ഒടിടി പ്ലാറ്റ്ഫോമിനെതിരെ നടപടി ആവശ്യപ്പെട്ട് യുവനടൻ ഹൈക്കോടതിയെ സമീപിച്ചു. വെബ് സീരീസ് സംപ്രേഷണം തടയണമെന്നും ദൃശ്യങ്ങൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവനടനാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

കൃത്യമായ കരാർ വിവരങ്ങൾ കൈമാറാതെ തെറ്റിദ്ധരിപ്പിച്ചു സീരീസിൽ അഭിനിയിപ്പിച്ചെന്നും ഇത് മൂലം തന്റെ ജീവിതം ദുരിതത്തിലാണെന്നും നടൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.

വണ്ണം കുറയ്ക്കണോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ഈ ഭക്ഷണങ്ങള്‍

അശ്ലീല വെബ് സീരീസിന്റെ സംവിധായികയും ഒടിടി പ്ലാറ്റ്ഫോമിന്റെ നടത്തിപ്പുകാരിയുമായ യുവതിക്കെതിരെ നടൻ നൽകിയ പരാതിയിൽ നേരത്തേ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. സംഭവം വാർത്തയായതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും സീരീസ് തടയുന്നതിന് നടപടി സ്വീകരിച്ചിട്ടില്ല. നേരത്തേ പ്രഖ്യാപിച്ചിരുന്നതു പോലെ സീരീസ് സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇത് പിൻവലിക്കണം എന്നാണ് നടൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നട്സ് ശീലമാക്കൂ

അതേസമയം, പ്രതിയായ യുവതിയ്ക്ക് സമൂഹത്തിലെ ഉന്നതരുമായുള്ള ബന്ധങ്ങളാണ് നടപടി എടുക്കുന്നതിൽ നിന്നും പോലീസിനെ പിന്തിരിപ്പിച്ചതെന്ന് ആരോപണമുണ്ട്. കൊച്ചിയും മറ്റു നഗരങ്ങളും കേന്ദ്രീകരിച്ച് യുവതി ലൈംഗിക തൊഴിൽ ഇടപാട് ഉൾപ്പടെ നടത്തിയിരുന്നെന്നും യുവനടന്റെ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button