ErnakulamKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​ : ഒളിവിൽ പോയ യു​വാ​വ് അറസ്റ്റിൽ

ബി​ഹാ​ർ വൈ​ശാ​ലി ജി​ല്ല​യി​ൽ മ​ഞ്ജീ​ത് കു​മാ​റി​നെ​യാ​ണ് (22) പൊലീസ് പിടികൂടിയത്

പ​ട്ടി​മ​റ്റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ഗ​ർ​ഭി​ണി​യാ​ക്കി​യ ശേ​ഷം ഒ​ളി​വി​ൽ പോ​യ യു​വാ​വ് അറസ്റ്റിൽ. ബി​ഹാ​ർ വൈ​ശാ​ലി ജി​ല്ല​യി​ൽ മ​ഞ്ജീ​ത് കു​മാ​റി​നെ​യാ​ണ് (22) പൊലീസ് പിടികൂടിയത്. കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. അന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ ദ​മ്പ​തി​ക​ളു​ടെ 13 വ​യ​സ്സാ​യ മ​ക​ളെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. തു​ട​ർ​ന്ന്, ഒ​ളി​വി​ൽ പോ​യ ഇയാൾ ബി​ഹാ​ർ, ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ൽ മാ​റി മാ​റി താ​മ​സി​ച്ചു.

Read Also : പോക്‌സോ കേസില്‍ ശിക്ഷ അനുഭവിക്കവെ പരോളില്‍ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്‌സോ കേസില്‍ പിടിയിലായി

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ഇ​യാ​ളെ ആ​ഗ്ര​യി​ൽ ​നി​ന്നാ​ണ് അറസ്റ്റ് ചെയ്ത​ത്. ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ന്തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഐ​രാ​പു​ര​ത്തെ ഒ​രു ക​മ്പ​നി​യി​ലാ​യി​രു​ന്നു പ്ര​തി ജോ​ലി ചെ​യ്തി​രു​ന്ന​ത്.

എ.​എ​സ്.​പി അ​നു​ജ് പ​ലി​വാ​ൽ, ഇ​ൻ​സ്പെ​ക്ട​ർ വി.​പി. സു​ധീ​ഷ്, എ​സ്.​ഐ പി.​വി. ജോ​യി, എ.​എ​സ്.​ഐ എ​ൻ.​കെ. ജേ​ക്ക​ബ്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ടി.​എ. അ​ഫ്സ​ൽ, ഇ.​എ​സ്. ബി​ന്ദു, കെ.​എ. സു​ബീ​ർ എന്നിവ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button