Latest NewsUAENewsInternationalGulf

എയർ എക്‌സ്‌പോ: നവംബർ 1 മുതൽ ആരംഭിക്കുമെന്ന് അബുദാബി

അബുദാബി: 2022 നവംബർ 1 മുതൽ എയർ എക്‌സ്‌പോ ആരംഭിക്കുമെന്ന് അബുദാബി. അബുദാബി എയർപോർട്ട്‌സാണ് ഈ വ്യോമയാന പ്രദർശനം സംഘടിപ്പിക്കുന്നത്. നവംബർ 3 വരെയാണ് അബുദാബി എയർ എക്‌സ്‌പോ നടക്കുന്നത്. അന്താരാഷ്ട്ര വ്യോമയാന മേഖലയിലെയും, എയ്റോസ്‌പേസ് മേഖലയിലെയും ഇരുപതിനായിരത്തിലധികം വിദഗ്ദർ അബുദാബി എയർ എക്‌സ്‌പോയിൽ പങ്കെടുക്കും.

Read Also: ജാതകദോഷം, ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നു: ഷാരോണിന്റെ ബന്ധു

നൂറിലധികം വിമാനങ്ങളും, മുന്നൂറിലധികം പ്രദർശകരും എയർ എക്‌സ്‌പോ 2022-ൽ പങ്കെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനറൽ ഏവിയേഷൻ, എയർലൈൻ, എയർപോർട്ട്, സിവിൽ ഏവിയേഷൻ, ഏവിയേഷൻ ടെക്നോളജി, കാർഗോ തുടങ്ങിയ നിരവധി മേഖലകളിലെ പങ്കാളിത്തം അബുദാബി എയർ എക്‌സ്‌പോയിൽ ഉണ്ടായിരിക്കുന്നതാണ്. 80000 സ്‌ക്വയർ മീറ്ററിലധികം വിസ്തൃതിയുള്ള ഈ പ്രദർശനത്തിൽ ജനറൽ ഏവിയേഷൻ മേഖലയിലെ പ്രമുഖ കമ്പനികളായ ഗൾഫ് സ്ട്രീം, സിറസ്, ദസൂ, അബുദാബി ഏവിയേഷൻ, റോയൽ ജെറ്റ്, ഫാൽക്കൺ ഏവിയേഷൻ സർവീസസ്, എയ്‌റോ തുടങ്ങിയവർ എയർ എക്സ്‌പോയിൽ പങ്കെടുക്കും.

Read Also: ജാതകദോഷം, ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നു: ഷാരോണിന്റെ ബന്ധു

shortlink

Related Articles

Post Your Comments

Related Articles


Back to top button