KeralaLatest NewsNews

സംരംഭകത്വ ബോധവല്‍ക്കരണ ഏകദിന ശില്പശാല സംഘടിപ്പിച്ചു

ഇടുക്കി: വ്യവസായ വാണിജ്യ വകുപ്പിന്റെയും ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും പീരുമേട് താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അഴുത ബ്ലോക്ക് പഞ്ചായത്തില്‍ നടത്തിയ സംരംഭകത്വ ബോധവല്‍ക്കരണ ഏകദിന ശില്പശാല വൈസ് പ്രസിഡന്റ് സജിനി ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ആര്‍. സെല്‍വത്തായി അധ്യക്ഷത വഹിച്ചു.

വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വകുപ്പ് നടപ്പിലാക്കുന്ന ‘ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍’ പദ്ധതിയുടെ ഭാഗമായാണ് സംരംഭകര്‍ക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചത്. സംരംഭകര്‍ക്ക് ലഭ്യമായ വായ്പാ പദ്ധതികള്‍, സബ്സിഡി സ്‌കീമുകള്‍, ലൈസന്‍സിംഗ് നടപടിക്രമങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ എം എസ് എം.ഇ പദ്ധതികള്‍, ക്ഷീര വികസന പദ്ധതികള്‍, എംപ്ലോയിമെന്റ് എസ്.സി, എസ്.ടി വകുപ്പ് പദ്ധതികള്‍ തുടങ്ങിയവയെ കുറിച്ച് ശില്പശാലയില്‍ ക്ലാസുകള്‍ ഉണ്ടായിരുന്നു.

ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ലിസമ്മ ജയിംസ്, കെ.ആര്‍ വിജയന്‍, പീരുമേട് ഉപജില്ല വ്യവസായ ഓഫീസര്‍ ബിന്‍സി മോള്‍ ടി, അഴുത വ്യവസായ വികസന ഓഫീസര്‍ രഘുനാഥ് കെ.എ, വ്യവസായ വകുപ്പ് ഇന്റേണുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button