സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി എന്റർപ്രണർഷിപ്പ് ഫെസിലിറ്റേഷൻ ക്യാമ്പയിനിന് തുടക്കമിടാനൊരുങ്ങി വ്യവസായ വകുപ്പ്. തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് വ്യവസായങ്ങൾക്ക് പ്രോത്സാഹനം നൽകുക. ഇതിന്റെ ഭാഗമായി മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും വിദഗ്ധരുടെ നേതൃത്വത്തിൽ ഏകദിന ശിൽപശാലകൾ സംഘടിപ്പിക്കുന്നതാണ്. ഇതിലൂടെ യുവ സംരംഭകർക്ക് ആവശ്യമായ മുഴുവൻ നിർദ്ദേശങ്ങളും നൽകും.
ശിൽപശാലകൾ സംഘടിപ്പിക്കുന്നതിന് പുറമേ, സംരംഭക സാധ്യതയുള്ള ഉൽപ്പന്നങ്ങൾ കണ്ടെത്തി ‘ഒരു തദ്ദേശസ്ഥാപനം, ഒരു ഉൽപ്പന്നം’ എന്ന പദ്ധതി നടപ്പാക്കുന്നതാണ്. നിലവിൽ, 640 തദ്ദേശസ്ഥാപനങ്ങൾ ഇതിനോടകം സംരംഭക സാധ്യതയുള്ള ഉൽപ്പന്നങ്ങൾ തിരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം, ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധന ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പിന്തുണ നൽകാൻ 50,000 രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിയും ഉടൻ തന്നെ നടപ്പിലാക്കുന്നതാണ്.
Also Read: രാജസ്ഥാനെയും അയോധ്യയെയും ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസ് ഉടൻ! സൂചന നൽകി ഇന്ത്യൻ റെയിൽവേ
Post Your Comments