KannurLatest NewsKeralaNattuvarthaNews

വ​ര്‍ക്ക്‌​ഷോ​പ്പി​ല്‍ നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച് ആ​ക്രി​ക്ക​ട​യി​ല്‍ വി​റ്റു: രണ്ടുപേര്‍ പിടിയിൽ

ക​ക്കാ​ട് ശാ​ദു​ലി​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ എ. ​ആ​ഷി​ര്‍ (22), എം.​കെ. മു​ഹ​മ്മ​ദ് നാ​ഫി​ഹ് (19) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ട്ട​ന്നൂ​ര്‍: വ​ര്‍ക്ക്‌​ഷോ​പ്പി​ല്‍ നി​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച് ആ​ക്രി​ക്ക​ട​യി​ല്‍ വി​റ്റ ര​ണ്ടുപേ​ർ അറസ്റ്റിൽ. ക​ക്കാ​ട് ശാ​ദു​ലി​പ്പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ എ. ​ആ​ഷി​ര്‍ (22), എം.​കെ. മു​ഹ​മ്മ​ദ് നാ​ഫി​ഹ് (19) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മ​ട്ട​ന്നൂ​ര്‍ പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. മു​ഖ്യ​പ്ര​തി​യെ​ന്ന് ക​രു​തു​ന്ന മ​റ്റൊ​രാ​ള്‍ക്കാ​യി തി​ര​ച്ചി​ല്‍ ന​ട​ത്തി​വ​രുക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ബൈ​ക്ക് മോ​ഷ​ണം പോ​യ​ത് വ​ര്‍ക്ക്‌​ഷോ​പ് ഉ​ട​മ​യു​ടെ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​തി​നെ തു​ട​ര്‍ന്ന്, ന​ന്നാ​ക്കാ​നാ​യി നാ​യാ​ട്ടു​പാ​റ​യി​ലെ ര​ജീ​ഷി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്‌​പെ​യ​ര്‍ ഹൗ​സ് എ​ന്ന വ​ര്‍ക്ക്‌​ഷോ​പ്പി​ല്‍ ന​ല്‍കി​യ ബൈ​ക്കാ​ണ് നാ​ലി​ന് രാ​ത്രി പ്ര​തി​ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. മ​ട്ട​ന്നൂ​ര്‍ മേ​റ്റ​ടി​യി​ലെ സു​ജീ​ഷി​ന്റേ​താ​ണ് ബൈ​ക്ക്.

Read Also : വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഭ​ക്ഷ​ണം കഴിച്ചുകൊണ്ടിരുന്ന ഗൃ​ഹ​നാ​ഥ​നെ വെ​ട്ടി: 25കാരൻ പിടിയിൽ

സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. തുടർന്ന്, കൊ​ളോ​ള​ത്തെ ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്ന് ബൈ​ക്ക് ക​ണ്ടെ​ത്തി. ഗു​ഡ്‌​സ് ഓ​ട്ടോ​യി​ല്‍ ക​യ​റ്റി​യാ​ണ് ബൈ​ക്ക് ഇ​വി​ടെ​യെ​ത്തി​ച്ച​ത്. പ്ര​തി​ക​ള്‍ സ​മാ​ന രീ​തി​യി​ല്‍ പ​ല​യി​ട​ത്ത് നി​ന്നാ​യി മോ​ഷ്ടി​ച്ച് കൊ​ണ്ടു​വ​ന്ന വാ​ഹ​ന ഭാ​ഗ​ങ്ങ​ളും ഇ​വി​ടെ നി​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ക​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

മ​ട്ട​ന്നൂ​ര്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​വി. പ്ര​മോ​ദന്റെ നേതൃത്വത്തിൽ എ​സ്.​ഐ. ടി.​സി. രാ​ജീ​വ​ന്‍, സി.​പി.​ഒ. മാ​രാ​യ എം.​ഡി. ജോ​മോ​ന്‍, കെ.​പി. രാ​ഗേ​ഷ്, ഷം​സീ​ര്‍ അ​ഹ​മ്മ​ദ്, കെ.​വി. ധ​നേ​ഷ് എ​ന്നി​വ​ർ ചേർന്നാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button