പത്തനംതിട്ട: റാന്നി വാഴക്കുന്നത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ സദാചാര ആക്രമണം. ബുധനാഴ്ച ഉച്ചയ്ക്ക് പാലത്തില്‍ ഒരുമിച്ചിരുന്ന സെന്റ് തോമസ് കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് സദാചാര ആക്രമണമുണ്ടായത്. കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്നാണ് പൊലീസ് പറയുന്നത്.
മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് മൂന്നംഗ സംഘം മര്‍ദ്ദിച്ചുവെന്ന് കാട്ടി വിദ്യാര്‍ത്ഥികള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കി. കാറിലെത്തിയ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മലപ്പുറത്ത് മൂന്ന് വയസുകാരൻ കളിക്കുന്നതിനിടെ കിണറ്റിൽ വീണു മരിച്ചു
മർദ്ദനത്തിന് പുറമെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ത്ഥികള്‍ പരാതിയിൽ വ്യക്തമാക്കി. അതേസമയം, വഴിയടച്ച് ബൈക്കുകള്‍ വച്ചത് കാരണം കാറിന് കടന്നുപോകാന്‍ തടസമുണ്ടായതായും ബൈക്കുകള്‍ മാറ്റാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാകാഞ്ഞതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഇത് ചോദ്യം ചെയ്തതോടെ സംഘര്‍ഷമുണ്ടായതാണെന്നും പോലീസ് പറയുന്നു.
Post Your Comments