കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവ്വകലാശാലാ സിൻഡിക്കേറ്റ്. ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനാണ് ഗവർണറുടെ നീക്കമെന്ന് ആരോപിക്കുന്ന പ്രമേയത്തിന് സിൻഡിക്കേറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. സിൻഡിക്കേറ്റ് അംഗവും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എം സുകന്യയാണ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്.
കണ്ണൂർ ഉൾപ്പെടെ സംസ്ഥാനത്തെ ഒൻപത് സർവ്വകലാശാലകളിലെ വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവർണറുടെ നടപടിയെ വിമർശിച്ചാണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം, ചാൻസലർ കൂടിയായ ഗവർണർക്കെതിരെ ഒരു സർവ്വകലാശാല സിൻഡിക്കേറ്റ് പ്രമേയം പാസാക്കുന്നത് അസാധാരണമാണ്.
ലഹരിക്കെതിരെ പ്രതിരോധം :നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു
ഉന്നത വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചുചാട്ടത്തിനു കേരളത്തെ പ്രാപ്തമാക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ അതിനെ സ്തംഭിപ്പിക്കാനുള്ള നീക്കമാണ് ഗവർണർ നടത്തുന്നതെന്ന് പ്രമേയത്തിൽ ആരോപിക്കുന്നു. കേരളത്തെ ഒരു വൈജ്ഞാനിക സമ്പദ്ഘടനയാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നതിനിടെ കണ്ണൂർ സർവ്വകലാശാലയുടേതടക്കമുള്ള വിസിമാരോട് ഗവർണർ ചട്ടവിരുദ്ധമായി രാജി ആവശ്യപ്പെട്ടത് തികച്ചും അനുചിതമാണെന്ന് പ്രമേയത്തിൽ പറയുന്നു.
സർവകലാശാലാ സംബന്ധമായ നിരവധി ഭേദഗതികൾ ഒന്നും അംഗീകരിക്കാതെ ഗവർണർ പിടിച്ചുവച്ചിരിക്കുകയാണെന്നും ഇത്, സർവ്വകലാശാലാ ഭരണ നിർവ്വഹണത്തിനു പോലും തടസമുണ്ടാകുന്ന സ്ഥിതയാണെന്നും സർവ്വകലാശാല സിൻഡിക്കേറ്റിന്റെ പ്രമേയത്തിൽ പറയുന്നു.
Post Your Comments