തിരുവനന്തപുരം: ചിറയിൻകീഴ് അഴൂർ മുട്ടപ്പലം കീഴേക്കുന്നിൽ വീട്ടിൽ ശശികലയെ (46) കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്കു ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കൊല്ലപ്പെട്ട ശശികലയുടെ ഭർത്താവ് രാജൻ എന്നു വിളിക്കുന്ന ലാലു (52) വിനെയാണ് തിരുവനന്തപുരം ആറാം അഡീഷണൽ ജഡ്ജി കെ. വിഷ്ണു ജീവപര്യന്തം കഠിനതടവിനു ശിക്ഷിച്ചത്.
50,000 രൂപയാണ് പിഴ അടയ്ക്കേണ്ടത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴത്തുക സർക്കാരിലേക്കു ഒടുക്കാനും കോടതി ഉത്തരവിട്ടു.
Read Also : പുതിയ അപ്ഡേറ്റിൽ അധിക ടൂളുകളുമായി വാട്സ്ആപ്പ്, മാറ്റങ്ങൾ ഇങ്ങനെ
2018 ഓഗസ്റ്റ് 18നായിരുന്നു കേസിനാസ്പദമായ സംഭവം. ശശികലയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്നാണ് ഭർത്താവ് രാജൻ ശശികലയെ വീടിനകത്തെ ഹാളിൽവച്ചു കുത്തിക്കൊന്നത്. ചിറയിൻകീഴ് പോലീസ് പിടികൂടിയ പ്രതി 2018 മുതൽ ജുഡീഷൽ കസ്റ്റഡിയിൽ കിടന്നാണ് വിചാരണ നേരിട്ടത്. സാക്ഷികളായ മക്കൾ അഭിഷേകും ആരഭിയും പിതാവിനെതിരെ കോടതിയിൽ മൊഴി നൽകി.
ശശികലയുടെ മക്കൾക്ക് ലീഗൽ സർവീസ് അതോറിറ്റി മുഖേന നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ, ദീപ വിശ്വനാഥ്, വിനു മുരളി, മോഹിത മോഹൻ എന്നിവർ കോടതിയിൽ ഹാജരായി.
Post Your Comments